ആലപ്പുഴ: മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രം, തീയറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒപ്പം നിരൂപകരും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഇപ്പോൾ ചിത്രത്തിനെതിരായി സംവിധയകനായ ജോൺ ഡിറ്റോ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലിജോ ജോസ് പല്ലിശ്ശേരി എന്ത് ചെയ്താലും നമ്മൾ അത് അംഗീകരിക്കണം എന്ന അവസ്ഥയാണെന്ന് ജോൺ ഡിറ്റോ പറയുന്നു.
‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടത് ലിജോ നൽകിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് അടിമുടി കൃത്രിമത്വമാണെന്ന് ജോൺ ഡിറ്റോ കുറ്റപ്പെടുത്തി. തിലകൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മെഗാ സ്റ്റാറിനെ നന്നായി അദ്ദേഹം പെരുമാറിയേനെയെന്നും നാവിന്റെ ചൂടറിഞ്ഞേനെയെന്നും ചിത്രത്തിലെ ഒരു രംഗം സൂചിപ്പിച്ച് ജോൺ ഡിറ്റോ പറയുന്നു.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പെപ്സി: പുതിയ ബ്രാൻഡ് അംബാസഡറായി കന്നട നടൻ യഷിനെ തിരഞ്ഞെടുത്തു
ലിജോ ജോസ് പല്ലിശ്ശേരി എന്ത് ചെയ്താലും നമ്മൾ അത് അംഗീകരിക്കണം. ജല്ലിക്കട്ടിലും ആമ്മേനിലും ഈ . മ. യൗ വിലും സിനിമയെ ലിജോ കൊണ്ടു നിർത്തിയ തലം എനിക്കും നിങ്ങൾക്കുമുൾപ്പെടെ മമ്മൂട്ടിക്കും അറിയാം..
ആ തലത്തിൽ തനിക്കായി പകർന്നാടാൻ മമ്മൂട്ടി സംഘടിപ്പിച്ച പടമാണ് “നൻപകൽ നേരത്ത് മയക്കം ” എന്ന സിനിമ. മമ്മൂട്ടിക്ക് വേണ്ടത് ലിജോ നൽകിയപ്പോൾ നമ്മൾക്ക് ലഭിച്ചത് അടിമുടി കൃത്രിമത്തമാണ്. മമ്മൂട്ടി നിലത്തു കിടന്നും തമിഴ് പേശിയും ,നാടകം പോലെ ഡയലോഗ് പറഞ്ഞ് അഭിനയിച്ച് മറിക്കുകയും ചെയ്തു. ലിജോയ്ക്ക് തന്റെ സിനിമകളുടെ ലിസ്റ്റിൽ ഒരു പടം ചേർക്കാനായി .
വാഴ്ത്തുമൊഴികൾ ചൊരിയാനൊരു പായയുമായി…
ജെയിംസ് എന്നൊരാൾ (മമ്മൂട്ടി) ഭാര്യയും മകനും നാട്ടുകാരുമൊപ്പം വേളാങ്കണ്ണി മാതാവിന്റെ പള്ളിയിൽ പോകുന്നു. തിരിച്ചു വരും വഴി തമിഴ്നാട്ടിലെ ഒരു കർഷക ഗ്രാമത്തിൽ വണ്ടി നിർത്തിച്ച് ഇറങ്ങിപ്പോയി രണ്ടുവർഷം മുമ്പ് മരിച്ചു പോയ ഒരു തമിഴനായി അവന്റെ വീട്ടിൽ താമസം തുടങ്ങുന്നു.. വണ്ടിയിൽ വന്നവരും എല്ലാവരും അവതാളത്തിലാകുന്നു..
മമ്മൂട്ടി തമിഴ് പേശുന്നു.. ഇത് എൻ ഊരല്ലയോ എന്ന് പഴയ സ്കൂൾ നാടകം മട്ടിൽ കരഞ്ഞ് അഭിനയിക്കുന്നു.. ബൗദ്ധികതയുടെ ഉത്തുംഗഹിമാലയമെന്ന് തോന്നിപ്പിക്കുന്ന വിധം സിനിമ അതിനുള്ളിലേക്ക് ചുരുങ്ങി ചുരുങ്ങിപ്പോകുന്നു.. ഒരു മിറക്കിൾ..
ചെലവ് ചുരുക്കൽ നടപടിയുമായി ഫോർഡും രംഗത്ത്, പിരിച്ചുവിടൽ ബാധിക്കുക ഈ രാജ്യത്തെ ജീവനക്കാരെ
പ്രേക്ഷകൻ, ഒരു സമയത്തും സിനിമയിൽ കയറിപ്പറ്റാനാകാതെ
ഫുട്ബോൾ മാച്ചു കാണും പോലെ കാണുന്നു.
പ്രേക്ഷകൻ വെറുതെ നോക്കിയിരുന്ന് മമ്മൂട്ടി കാട്ടുന്നതും ലിജോ പടച്ചുതരുന്നതും കണ്ട് കയ്യടിച്ചോണം.. ഇടയ്ക്ക് ഒരുച്ചയുറക്കത്തിൽ കണ്ട സ്വപ്നത്തിൽ വച്ച് യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പഴയ ജയിംസായി ഉണർന്നു വരുന്നു. ടൂറിസ്റ്റ് ബസ്സിൽക്കയറി യാത്ര ചെയ്യുന്നു.
നായകന്റെ മയക്കം വിട്ടു. പ്രേക്ഷകന്റെ മയക്കം വിട്ടില്ല.. ഭയങ്കര അർത്ഥമാണ് ഈ സിനിമയ്ക്കെന്ന് ആളുകളെ വിരട്ടാൻ ആയി ഒരു സിനിമ..
അവസാനം, ഇയാൾക്ക് തമിഴനായി മാറാനുള്ള കാരണമെന്തെന്നറിയാനുള്ള പ്രേക്ഷകന്റെ ന്യായമായ അവകാശത്തെ പരിഹസിച്ചു കൊണ്ട്
ടൈറ്റിൽക്കാർഡ്
വീഴുന്നു.
a Lijo Jose film.
കളമശേരി സുനാമി ഇറച്ചിക്കേസിലെ മുഖ്യപ്രതി ജുനൈസ് വധശ്രമക്കേസുകളിലും പ്രതി
അതിനു തൊട്ടു മുമ്പ് ഒരു shot ഉണ്ട്. അതാണ് എടുത്തു പറയേണ്ടത്.
ഒരു പഴയകാല നാടക വണ്ടി. അതിനു മുകളിൽ സാരഥി തീയറ്റേഴ്സ് എന്ന സമിതിയുടെ പേര്.. താഴെ രചന, സംവിധാനം തിലകൻ എന്ന്.തിലകൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മെഗാ സ്റ്റാറിനെ നന്നായി അദ്ദേഹം പെരുമാറിയേനെ.. നാവിന്റെ ചൂടറിഞ്ഞേനെ.. ഷമ്മി തിലകാ കമോൺട്രാ .. മമ്മൂട്ടിയുടേയും LJP യുടേയും നാടകത്തിന് തിലകന്റെ പേര് വച്ച് എന്തിനാണ് ഒരു ഗിമ്മിക്ക്. ?
നാടകവണ്ടി ആ ഷോട്ടിൽ കാണിച്ചത് അടുത്ത സിനിമയ്ക്കുള്ള വഴിയാവാം. പ്രേക്ഷകൻ കാത്തിരുന്ന് കണ്ട് ജെയിംസ് തമിഴനായതിന്റെ കാരണം കണ്ടുപിടിക്കട്ടെ..
അതു കൂടാതെ 60 വർഷം മുമ്പുള്ള തമിഴ് സിനിമയുടെ പാട്ടും ഡയലോഗും അരോചകമായിത്തന്നെ ഉപയോഗിച്ചിരിക്കുന്നു.. പിന്നെ പറയപ്പെടുന്നത് ഇത് അന്താരാഷ്ട്ര സിനിമയാണെന്നാണ്. അനേകം അന്താരാഷ്ട്ര സിനിമകൾ കണ്ടിട്ടുള്ളതിനാൽ എനിക്ക് ഈ സിനിമ അത്തരമൊന്നായി തോന്നിയില്ല..എന്റെ പരിമിതിയെങ്കിൽ മാപ്പ്.
ജല്ലിക്കട്ട് ചെന്നു നിർത്തിയ മനുഷ്യ സ്വാഭാവത്തിന്റെ യൂണിവേഴ്സാലിറ്റി പോലെ ഒന്ന് ഈ പടത്തിലില്ല..
ആൻഡ്രോയിഡിനോടും ഐഒഎസിനോടും കിടപിടിക്കാൻ ഇനി ഇന്ത്യൻ നിർമ്മിത ‘ഭറോസ്’
ഇത് മമ്മൂട്ടിക്കു വേണ്ടി ആവശ്യപ്രകാരം സൃഷ്ടിച്ച ഒരു വ്യാജ അന്താരാഷ്ട്ര സിനിമയാണ്. തനി നടൻമാരായ ചെമ്പൻ വിനോദിനേയും ആന്റണി വർഗ്ഗീസിനേയും ഒക്കെ വച്ച് ദൃശ്യഭാഷ്യങ്ങൾ സൃഷ്ടിച്ച LJP എന്തിനാണ് മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും പിറകെ പോകുന്നത്.? താരങ്ങളുടെ പിറകെ പോയി അവരുടെ വാർദ്ധക്യകാല മോഹങ്ങൾ തീർക്കലല്ല ഒന്നാം കിട സംവിധായകനായ ലിജോയുടെ ജോലി.. തിരക്കഥയൊരുക്കിയ എസ്.ഹരീഷ് കയ്യൊതുക്കം കാട്ടിയിട്ടുണ്ട്..
മമ്മൂട്ടിയും LJP യും ഒരു സിനിമ കാണണം.
“സൗദി വെള്ളയ്ക്ക ” എന്ന തരുൺ മൂർത്തിപ്പടം..
നിസ്വരായ മനുഷ്യരും നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള അഭിമുഖീകരണമാണ്.
മമ്മൂക്ക ലിജോയെ വിട്ടേക്കുക. മിസ്റ്റർ പെരുമ്പാവൂർ എന്താണാവോ മലൈ … വാലിബനിൽ ലാലേട്ടനു വേണ്ടി ആവശ്യപ്പെട്ടിരിക്കുന്നതെന്നറിയില്ല..
Lijo, you are not a Supplier but, a creative genius.
Post Your Comments