പാലോട്: വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. പാപ്പനംകോട് പനങ്ങോട് മിച്ചഭൂമി സ്വദേശി കുട്ടപ്പൻ (68) ആണ് മരിച്ചത്.
Read Also : അമിതവണ്ണം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ ചെറിയ വിത്ത് മതി: ഉപയോഗിക്കേണ്ടത്
പാപ്പനംകോട് പാറക്കടവിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് കുളിക്കാൻ ഇറങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തെത്തിയ പാലോട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
തുടർന്ന്, മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: രഘു, ബാബു, സിമി. മരുമക്കൾ: ഹേന, അശ്വതി, വിശാഖ്.
Post Your Comments