നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സിപ്ല ലിമിറ്റഡ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിലെ അറ്റാദായം 10 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, അറ്റാദായം 801 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 729 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. ഇത്തവണ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 6 ശതമാനം വർദ്ധനവോടെ 5,810 കോടി രൂപയായി. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സിപ്ല ലിമിറ്റഡ്.
മൂന്നാം പാദത്തിൽ നികുതി ഇനത്തിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ 410 കോടി രൂപയായാണ് നികുതി ഉയർന്നത്. മുൻ വർഷം ഇതേ പാദത്തിൽ 295.2 കോടി രൂപയായിരുന്നു നികുതി. അതേസമയം, അസംസ്കൃത വസ്തുക്കൾക്കായി ചെലവഴിച്ച തുക 15 ശതമാനം കുറഞ്ഞ് 1,299.04 കോടിയായിട്ടുണ്ട്. മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം കടം 1042 കോടി രൂപയായാണ് കുറഞ്ഞത്. മുൻ പാദത്തിൽ ഇത് 1,068 കോടി രൂപയായിരുന്നു.
Post Your Comments