
തൃശൂർ: തിരൂരിൽ വീട്ടിൽ ചക്ക നന്നാക്കുകയായിരുന്ന സ്ത്രീയുടെ രണ്ട് പവന്റെ മാല കവർന്നു. ആലപ്പാടൻ വീട്ടിൽ ജോഷി ഭാര്യ സീമയുടെ മാലയാണ് പൊട്ടിച്ചത്.
മോഷണശ്രമം ചെറുക്കുന്നതിനിടെ സീമയുടെ വായ മോഷ്ടാവ് പൊത്തിപ്പിടിച്ചു. മോഷ്ടാവിന്റെ കൈവിരൽ കടിച്ച് മുറിച്ചാണ് വീട്ടമ്മ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ആളുകൾ എത്തും മുമ്പ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
Post Your Comments