AlappuzhaKeralaNattuvarthaLatest NewsNews

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : അഞ്ച് മരണം

തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്

ആലപ്പുഴ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്.

ദേശീയ പാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ പുലർച്ചെ ഒന്നരയോടെ ആണ് അപകടം നടന്നത്. കാർ അമിത വേ​ഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടത്തില്‍ കാറിന്‍റെ മുൻഭാ​ഗം പൂർണമായും തക‍ർന്നു. അതേസമയം, ലോറിയില്‍ ഉണ്ടായിരുന്നവ‍ര്‍ക്ക് പരിക്കുകളൊന്നുമില്ല. ലോറി ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : കുഞ്ഞിന്‍റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ച് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു: മൂന്നം​ഗ സംഘം അറസ്റ്റിൽ

മരിച്ചവ‍ർ ഐഎസ്ആ‍ര്‍ഒ ക്യാന്റീനിലെ ജീവനക്കാരാണ്. നാലുപേ‍ർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button