KottayamLatest NewsKeralaNattuvarthaNews

കുഞ്ഞിന്‍റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ച് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു: മൂന്നം​ഗ സംഘം അറസ്റ്റിൽ

മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്, കെ.ആര്‍.രാജീവ്, കോരുത്തോട് സ്വദേശി അനന്തു പി ശശി എന്നിവരാണ് അറസ്റ്റിലായത്

മുണ്ടക്കയം: പിഞ്ചു കുഞ്ഞിന്‍റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന്‍റെ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നം​ഗ സംഘം അറസ്റ്റിൽ. മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്, കെ.ആര്‍.രാജീവ്, കോരുത്തോട് സ്വദേശി അനന്തു പി ശശി എന്നിവരാണ് അറസ്റ്റിലായത്. മൂന്നു വയസുളള കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് കേട്ട് തെറ്റിദ്ധരിച്ചായിരുന്നു മൂന്നംഗ സംഘത്തിന്‍റെ ആക്രമണം.

കോട്ടയം മുണ്ടക്കയത്ത് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുമ്പിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് യുവദമ്പതികളെ കുഞ്ഞിന്‍റെ മുമ്പിലിട്ട് മൂന്നംഗ സംഘം ആക്രമിച്ചത്. യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തന്‍റെ അച്ഛനെ ഉച്ചത്തില്‍ വിളിച്ചത് കേട്ട യുവാക്കള്‍ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

കുഞ്ഞിന്‍റെ അമ്മയായ യുവതിയുമായി കയര്‍ത്ത അക്രമി സംഘം യുവതിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തടയാന്‍ ചെന്ന ഭര്‍ത്താവിനെ കല്ലു കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു.

Read Also : ഇന്ത്യൻ വ്യോമസേനാ ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക്കാനൊരുങ്ങി ഗരുഡ് കമാന്‍ഡോകള്‍

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ സംഭവ സ്ഥലത്തു നിന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ക്കെതിരെ പോക്സോ കേസും മറ്റ് രണ്ടു പേര്‍ക്കെതിരെ ലഹരി മരുന്ന് കൈവശം വച്ചതിനും കേസുണ്ടെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.

മുണ്ടക്കയം എസ്എച്ച്ഒ ഷൈന്‍കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button