Latest NewsKeralaNattuvarthaNews

ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി മടങ്ങുന്നതിനിടെ അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

പോ​ങ്ങു​മ്മൂ​ട് അ​ർ​ച്ച​ന ന​ഗ​ർ ഇ 6 ​ഉ​ത്ര​ട്ടാ​തി വീ​ട്ടി​ൽ ആ​ർ. വി​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ (73) ആ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. പോ​ങ്ങു​മ്മൂ​ട് അ​ർ​ച്ച​ന ന​ഗ​ർ ഇ 6 ​ഉ​ത്ര​ട്ടാ​തി വീ​ട്ടി​ൽ ആ​ർ. വി​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ (73) ആ​ണ് മ​രി​ച്ച​ത്.

Read Also : മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി മ​ട​ക്ക​യാ​ത്ര​യ്ക്കി​ടെയാണ് അപകടം നടന്നത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​ടൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ജ​യ​ച​ന്ദ്ര​ൻ നാ​യ​ർക്കൊപ്പം ഉണ്ടായിരുന്ന ഉ​ള്ളൂ​ർ, പോ​ങ്ങു​മ്മൂ​ട് സ്വ​ദേ​ശി​ക​ളാ​യ ചെ​റു​വ​യ്ക്ക​ൽ പ​ത്മ​കു​മാ​ർ, സോ​ജ​ൽ, സു​നി​ൽ ബാ​ബു, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കും പരിക്കേറ്റു. എന്നാൽ, ഇവരുടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. എം. ​ശ്രീ​ലേ​ഖ​യാ​ണ് ഭാ​ര്യ. സി​നി ശ്രീ​ലേ​ഖ (ഇ​ൻ​ഫോ​സി​സ്), വി.​എ​സ്. അ​ശ്വ​തി (ഇ​ൻ​ഫോ​സി​സ്) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മ​രു​മ​ക്ക​ൾ: വി. ​കൃ​ഷ്ണ​പ്ര​സാ​ദ് (അ​ല​യ​ൻ​സ് ടെ​ക്നോ​ള​ജി), എം. ​ശ്രീ​വി​ശാ​ഖ് (ഇ​ൻ​ഫോ​സി​സ്). സ​ഞ്ച​യ​നം 26 ന് ​രാ​വി​ലെ 8.30-ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button