പൂവാർ: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുല്ലുവിള സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം നീണ്ടകര വച്ചുണ്ടായ അപകടത്തിൽ പുല്ലുവിള കിണറ്റടിവിളാകം പുരയിടത്തിൽ ജോസ് ഏലിയാസ് (50)ആണ് മരിച്ചത്.
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ ഇവരുടെ ബോട്ടും മറ്റൊരു ബോട്ടു തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന്, ബോട്ടിലെ ഗ്യാലേസ് തകർന്നു വീണാണ് അപകടം ഉണ്ടായത്.
Read Also : തൃശൂരില്‍ വൻ ലഹരിമരുന്ന് വേട്ട : ഒന്നരക്കോടിയുടെ ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി, ഒരാൾ അറസ്റ്റിൽ
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: മേരിസ്റ്റെല്ല. മക്കൾ: ഔസേപ്പ്, മറിയം, മേരിശ്രുതി.
Post Your Comments