പേരയിലക്ക് നിറയെ ആരോഗ്യഗുണങ്ങൾ ഉണ്ട്. പേരയില ഉണക്കിപ്പൊടിച്ചു ചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇതിന് കഴിയും.
പേരയിലയിലുള്ള വിറ്റാമിൻ ബി മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോട്ടിയിൽ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതും മുടി കൊഴിച്ചിൽ തടയാൻ സഹായകമാണ്. കൂടാതെ, താരനകറ്റാനും സഹായിക്കും.
Read Also : ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കാളിത്തം ആദ്യമായി പുറത്ത് വരുന്നതല്ല: എഎ റഹീം
പല്ലുവേദന, വായ്‌നാറ്റം, മോണരോഗങ്ങള്‍ എന്നിവയെ പേരയില അകറ്റും. പേരയിലയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ ഉപ്പിട്ട് വായ് കഴുകുന്നത് ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കും. പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് വായ് നാറ്റവും കുറയ്ക്കും.
Post Your Comments