
കല്ലൂർ: ബൈക്ക് കലുങ്കിലിടിച്ച് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു. കല്ലൂർ പുളിക്കത്തറ മോഹനന്റെ മകൻ ദീപു(20)വാണ് മരിച്ചത്.
കാവല്ലൂരിൽ ഇന്നലെ വൈകീട്ട് 8.30 നായിരുന്നു സംഭവം. അപകടത്തെ തുടർന്ന് പാടത്തേക്ക് തെറിച്ചുവീണ ദീപുവിനെ നാട്ടുകാർ ഉടൻ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments