നടത്തറ: വൈദ്യുതി പോസ്റ്റിൽ കയറി കേബിൾ നന്നാക്കുന്നതിനിടയിൽ ഓപ്പറേറ്റർ ഷോക്കേറ്റ് മരിച്ചു. കൈന്നൂർ ബിഎസ്എഫിനു സമീപം ചേലൂക്കാരൻ മണി മകൻ മനോജ്(52) ആണ് മരിച്ചത്.
Read Also : ഇപിഎഫ്ഒ: നവംബറിൽ കൂട്ടിച്ചേർത്തത് പതിനാറ് ലക്ഷത്തിലധികം വരിക്കാരെ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്നലെ രാവിലെയാണ് സംഭവം. ചാലാംപാടത്ത് ട്രാൻസ്ഫോമറിനോട് ചേർന്നുള്ള വൈദ്യുതി പോസ്റ്റിൽ ഇരുമ്പ് കോണി ചാരി റിപ്പയർ ചെയ്യുന്നതിനിടയിൽ 11 കെവി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. കോണിയിൽ നിന്ന് തെറിച്ചു വീണ ഇയാളെ സമീപത്ത് പുല്ലരിയുകയായിരുന്ന വീട്ടമ്മയാണ് കണ്ടത്. തുടർന്ന്, ഇവർ ബഹളം വച്ച് നാട്ടുകാരുടെ സഹായത്താൽ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അമ്മ: ലീല. ഭാര്യ: സുമി. മക്കൾ: കൃഷ്ണപ്രിയ, മാണിക്യം. സംസ്കാരം ഇന്ന് 2.30ന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ നടക്കും.
Post Your Comments