PathanamthittaLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയും

പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് കോടതി ശിക്ഷിച്ചത്

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2020 ലാണ് കേസിനാസ്പദമായ സംഭവം. ബന്ധു വീട്ടിലെത്തിയ 15 വയസുകാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.

Read Also : കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച, ‘ബാലന്‍സ്’ തെറ്റുക: ഈ ലക്ഷണങ്ങള്‍ അറിയാതെ പോകരുത്

അതേസമയം, വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാ(63)ണ് പിടിയിലായത്.

ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് കേസിനാസ്പദമായ സംഭവം. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന്, വിവരം അറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മദ്രസയിൽ കൂടുതൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ‌‌‌

പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button