Latest NewsArticleKeralaNewsWriters' Corner

പെണ്ണിൻ്റെ യഥാർത്ഥ പ്രതികരണ ശേഷി, എന്നിട്ടും ഇവിടുത്തെ കലാ സാംസ്കാരിക സ്ത്രീപക്ഷ ടീമുകൾക്ക് അനക്കമില്ല: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

പ്രബുദ്ധ പുരോഗമന -നവോത്ഥാന – ബുദ്ധിജീവി – സാംസ്കാരിക – കലാ ബൗദ്ധിക എഴുത്തിടങ്ങളുടെയും വട്ടപ്പൊട്ടിസ്റ്റുകളുടെയും പ്രശംസ കം നോട്ടുമാല കം സപ്പോട്ട കം ജണ്ട് ഹാരങ്ങൾ നേടാതെ പോയ രണ്ട് പെൺകുട്ടികൾ

1. അപർണ്ണ ബാലമുരളി

2. സജ്ല സലിം

നമ്മളിടങ്ങളിൽ പൂത്തുത്തളിർത്ത് നിന്നൊരു വാകപ്പൂമരം തൻ്റെ ശിഖരങ്ങളിൽ വന്നിരുന്ന് തൊട്ടുതലോടലുകൾ ഏറ്റുവാങ്ങുന്ന ചിത്രശലഭങ്ങളാണ് എല്ലാ പെണ്ണുങ്ങളെന്നുമുള്ള ധാരണയിൽ വേദിയിലിരുന്ന ദേശീയ അവാർഡ് നേടിയ മികച്ച കലാകാരിയെ കാണുന്നു. ആ ധാരണയെ പൊളിച്ചടുക്കി കൈയ്യിൽ കൊടുത്ത് തൻ്റെ അനിഷ്ടത്തെ മുഖഭാവം കൊണ്ടും ശരീരഭാഷ കൊണ്ടും പരസ്യമായി കാണിച്ച അപർണ്ണ അവൻ നല്‌കിയ പൂവിനെ തറയിലിട്ടതിലും പിന്നീട് തൻ്റെ പ്രവൃത്തിയിൽ മാപ്പ് പറഞ്ഞ് വേദിയിലെത്തിയ പയ്യന് ഹസ്തദാനം നല്കാൻ തയ്യാറാവാത്തതിലുമുണ്ട് അവരുടെ നിലപാട് !

2. ഒരു നഗരോത്സവത്തിൻ്റെ ഭാഗമായി വേദിയിലെത്തിയ ഗായികയോട് മാപ്പിളപ്പാട്ട് മാത്രം പാടാനും ഇല്ലെങ്കിൽ തല്ലുമെന്നും പറഞ്ഞ ഒരു വിവരദോഷിയെ പരസ്യമായി വേദിയിൽ വിളിച്ചുവരുത്തി കണക്കിന് കൊടുത്ത സജ്ല സലീം തുറന്നു കാട്ടിയത് സംഗീതത്തിൽ പോലും മതം കലർത്തുന്ന ചിലരുടെ ഉള്ളിലെ വിഷം. തല്ലുമെന്ന ഭീഷണിക്ക് മുന്നിൽ ഒട്ടും പതറാതെ പോടാ പോയി പണി നോക്ക് എന്ന അവരുടെ daring നെസ്സിലുണ്ട് അവരുടെ നിലപാട് !

അടുത്തടുത്ത ദിവസങ്ങളിൽ നടന്ന ഈ രണ്ട് സംഭവങ്ങളിലും കാണാം പെണ്ണിൻ്റെ യഥാർത്ഥ പ്രതികരണ ശേഷി. എന്നിട്ടും ഇവിടുത്തെ കലാ സാംസ്കാരിക സ്ത്രീപക്ഷ ടീമുകൾക്ക് അനക്കമില്ല. അപ്പുറത്തെ സംസ്ഥാനത്ത് കേട്ട മീ ടൂ എടുത്ത് അലക്കി തുടച്ച് മേശമേൽ വച്ച് വൈരമുത്തുവിനെതിരെ ആഞ്ഞടിച്ച ടീമുകളൊക്കെ കൂടും കുടുക്കയുമെടുത്ത് സ്ഥലം വിട്ടോ ആവോ?

പ്രബുദ്ധ മതേതര ഖേറളത്തിലെ മണിമുത്തുകൾക്ക് പ്രതികരണം വരണമെങ്കിൽ വാദി ഇടതോരം ചേർന്നു നടക്കുന്നവർ മാത്രമായാൽ പോരാ; പ്രതിഭാഗത്തുള്ളവർ സഖാവാകരുതെന്നും സുഡാപ്പി ആകരുതെന്നും കൂടി നിർബന്ധമുണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button