അടിമാലി: അടിമാലിയിൽ നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ റെയ്ഡ്. റെയ്ഡിൽ വാറ്റുകേന്ദ്രം കണ്ടെത്തി. പരിശോധനയിൽ 10.5 ലിറ്റർ ചാരായവും 270 ലിറ്റർ കോടയും വാറ്റുകരണങ്ങളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കുഞ്ചിത്തണ്ണി മണലിക്കുടിയിൽ ബേസിൽ എൽദോസി(30)നെ ആണ് അറസ്റ്റ് ചെയ്തത്.
ഇയാൾ വീട്ടിൽ ആധുനിക സൗകര്യത്താടെയാണ് ചാരായം വാറ്റിയിരുന്നത്. ഡിസ്റ്ററിക്ക് സമാനമായി നിർമിക്കുന്ന ചാരായം മേഖലയിൽ വ്യാപകമായി വിൽപ്പന നടത്തിയിരുന്നു. ചാരായത്തിൽ കളർ ചേർത്ത് വ്യാജമദ്യവും നിർമിച്ചിരുന്നു.
പ്രിവന്റീവ് ഓഫീസർ കിഷോർ കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ദിലീപ് എൻ.കെ., സിവിൽ എക്സൈസ് ഓഫീസർ രാമകൃഷ്ണൻ പി., വനിത സിവിൽ എക്സൈസ് ഓഫിസർ ലിയ പോൾ, ഡ്രൈവർ നിതിൻ ജോണി എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments