Latest NewsKeralaMollywoodNewsEntertainment

വിവാഹത്തിന് മതം മാറണമെന്ന നിർബന്ധം ഉയർന്നു: നടനുമായുള്ള ബന്ധത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ

നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് നടന്‍ ശങ്കരാടിയ്ക്ക് തന്നോട് ഇഷ്ടം തോന്നി

മലയാള സിനിമയിലെ അമ്മ മുഖമാണ് കവിയൂര്‍ പൊന്നമ്മ. നടന്‍ ശങ്കരാടിയുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെക്കുറിച്ചും അക്കാലത്ത് ഉണ്ടായിരുന്ന ഒരു പ്രണയത്തെക്കുറിച്ചും കവിയൂര്‍ പൊന്നമ്മ ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകൾ വീണ്ടും ശ്രദ്ധനേടുന്നു.

നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് നടന്‍ ശങ്കരാടിയ്ക്ക് തന്നോട് ഇഷ്ടം തോന്നി. എന്നാല്‍ തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്നാണ് കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘നാടകസമിതിയില്‍ ശങ്കരാടി ഒരു ആലോചനയുമായി വന്നു. എന്നാല്‍, ഞാന്‍ അദ്ദേഹത്തെ പ്രേമിച്ചിട്ടൊന്നുമില്ല. എല്ലാവരും കൂടി ഒരു ആലോചന കൊണ്ട് വന്നതാണ്. അതിനു പിന്നാലെ ശങ്കരാടിയും പൊന്നമ്മയും തമ്മില്‍ ചെറിയൊരു അടുപ്പമാണെന്ന വാര്‍ത്ത പ്രചരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ളതാണ് കെപിഎസി. പാര്‍ട്ടി ഉടനെ തന്നെ വിളിച്ച് സംസാരിച്ചു. അച്ഛനെയാണ് വിളിച്ചത്. അങ്ങനെ വിവാഹനിശ്ചയം നടന്നു. രണ്ട് പേരും ഒന്ന് പോലെയായെങ്കിലും അത് മുടങ്ങി.’

read also:  പാഴ്‌സൽ സർവ്വീസ് കേന്ദ്രങ്ങളിൽ റെയിഡ്: ലഹരി മരുന്ന് പിടിച്ചെടുത്തു

‘എനിക്ക് ‘ഒരു വ്യക്തിയോട് ഇഷ്ടം ഉണ്ടായിരുന്നു. അയാളുടെ പേര് ഞാനിവിടെ പറയുന്നില്ല. ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചേനെ. പക്ഷേ മതം മാറണം എന്ന് പറഞ്ഞ് കൊണ്ടൊരു പ്രശ്നം വന്നപ്പോള്‍ ഞാന്‍ അതില്‍ നിന്നും പിന്മാറി. കാരണം എനിക്കെന്റെ കുടുംബം കൈവിടാന്‍ താല്‍പര്യമില്ലായിരുന്നു’ – കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button