Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

പാഴ്‌സൽ സർവ്വീസ് കേന്ദ്രങ്ങളിൽ റെയിഡ്: ലഹരി മരുന്ന് പിടിച്ചെടുത്തു

തിരുവനന്തപുരം: പാഴ്‌സൽ സർവ്വീസ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരത്തിൽ പാഴ്‌സൽ സർവ്വീസ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 10.32 ഗ്രാം എംഡിഎംഎ പിടികൂടി. തിരുവനന്തപുരം എക്‌സൈസ് റെയിഞ്ചും ഐബി യൂണിറ്റുമായി ചേർന്ന് നഗരത്തിലെ പാഴ്‌സൽ സർവ്വീസ് നടത്തുന്ന സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിലാണ് തൈക്കാട് ഭാഗത്തുള്ള പാഴ്‌സൽ സർവീസ് വഴി വന്ന 10.32 ഗ്രാം എംഡിഎംഎ പിടികൂടിയത്.

Read Also: കേരളത്തിൽ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത് മോദി സർക്കാരിന്റെ സഹായത്തോടെ: കെ സുരേന്ദ്രൻ

റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി ജി സുനിൽകുമാർ, മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കുമാർ, സന്തോഷ് കുമാർ സിഇഒമാരായ ജ്യോതി ലാൽ, അനിൽ കുമാർ, ശരത്, ആദർശ് എന്നിവർ പങ്കെടുത്തു. മലയിൻകീഴ് ബിവറേജ് ഔട്ട്‌ലെറ്റിന് മുൻവശം ഫ്രൂട്ട്‌സ് കച്ചവടം നടത്തുകയും കരിമഠം ഭാഗത്തു നിന്നും എംഡിഎംഎ വൻതോതിൽ എത്തിക്കുകയും ചില്ലറയായി കാട്ടാക്കട മലയൻകീഴ് ഭാഗങ്ങളിലെ യുവാക്കൾക്ക് എത്തിക്കുകയും ചെയ്തിരുന്ന എട്ടുരുത്തി സ്വദേശി ശ്യാമിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ആർ രതീഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് 0.61 ഗ്രാം എംഡിഎംഎ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also: കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഭൂമി സ്വകാര്യ ഗ്രൂപ്പിനുൾപ്പെടെ വിട്ടു നൽകിയ നടപടി വൻ അഴിമതിയുടെ തുടർച്ച: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button