Latest NewsNewsBusiness

കൊമേഴ്സ്യൽ ഇൻഡോ ബാങ്ക് എൽഎൽസിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി കാനറ ബാങ്ക്

കാനറ ബാങ്കിന്റെ ഓഹരികൾ മുഴുവനായും എസ്ബിഐക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള കരാർ കഴിഞ്ഞ വർഷം ഒപ്പിട്ടിരുന്നു

ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, റഷ്യയിലെ കൊമേഴ്സ്യൽ ഇൻഡോ ബാങ്ക് എൽഎൽസിയുടെ (സിഐബിഎൽ) ഓഹരികളാണ് വിൽക്കുക. 2003- ൽ കാനറ ബാങ്കും എസ്ബിഐയും സംയുക്തമായാണ് സിഐബിഎൽ സ്ഥാപിച്ചത്. കണക്കുകൾ പ്രകാരം, സിഐബിഎല്ലിലെ 40 ശതമാനം ഓഹരികൾ കാനറ ബാങ്കിന്റേതും, 60 ശതമാനം ഓഹരികൾ എസ്ബിഐയുടേതുമാണ്.

കാനറ ബാങ്കിന്റെ ഓഹരികൾ മുഴുവനായും എസ്ബിഐക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള കരാർ കഴിഞ്ഞ വർഷം ഒപ്പിട്ടിരുന്നു. 2022 നവംബർ 30- നാണ് ഇത് സംബന്ധിച്ച കരാറിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചത്. എന്നാൽ, വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾ 2023 മാർച്ച് 31- ന് ഉള്ളിലാണ് പൂർത്തീകരിക്കുക. ഓഹരി വിൽപ്പനയുടെ ഇടപാട് മൂല്യം 114 കോടി രൂപയാണ്. പണമിടപാട് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ സിഐബിഎൽ പൂർണമായും എസ്ബിഐയുടെ നിയന്ത്രണത്തിലാകും.

Also Read: അത്യാഢംബര ഹോട്ടൽ അറ്റലാന്റിസിൽ സന്ദർശനം നടത്തി ശൈഖ് മുഹമ്മദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button