കൊച്ചി: സംന്സ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കിയതിന് പിന്നാലെ, തന്റെ ഓഫീസിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വിഎ ശ്രീകുമാർ.
ശ്രീകുമാറിന്റെ പുഷ് 360 എന്ന പരസ്യ കമ്പനിയിലെ വനിതാ ജീവനക്കാർക്കാണ് ആർത്തവ അവധി നൽകിയത്. ആർത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് ഈ തീരുമാനം എടുത്തതെന്നും നിലവിൽ പുഷിൽ ജോലി ചെയ്യുന്ന ഒൻപതു സ്ത്രീകൾക്കും ഇനി വരുന്നവർക്കും അർഹത ഉണ്ടായിരിക്കുന്നതാണെന്നും സംവിധായകൻ പറഞ്ഞു.
വിഎ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഒമിക്രോണ്‍ ഉപവകഭേദമായ XBB.1.5 വാക്സിന്‍ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതല്‍: ഗവേഷകര്‍
Push 360 ഈ ദിവസം മുതൽ ആർത്തവ അവധി പ്രഖ്യാപിക്കുന്നു. ആർത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് പുഷ് 360 അവധി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പാക്കിയ അതേ മാതൃകയിലുള്ള അവധിക്ക്, നിലവിൽ പുഷിൽ ജോലി ചെയ്യുന്ന ഒൻപതു സ്ത്രീകൾക്കും ഇനി വരുന്നവർക്കും അർഹത ഉണ്ടായിരിക്കുന്നതാണ്.
ആർത്തവ വിരാമം സംബന്ധിച്ച ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും ഇതേ അവധിക്ക് പുഷ് 360ലെ സ്ത്രീകൾ അർഹരാണ്. 30 വർഷമായി പരസ്യ-ബ്രാൻഡിംഗ് രംഗത്ത് പ്രവർത്തിക്കുന്ന പുഷ് 360യെ സംബന്ധിച്ച് അഭിമാനകരമായ ഒരു തീരുമാനം എന്ന നിലയ്ക്ക് ഞാനിതിനെ കാണുന്നു.
Post Your Comments