AlappuzhaKeralaNattuvarthaLatest NewsNews

കാ​ണാ​താ​യ ഗൃ​ഹ​നാ​ഥനെ ആ​റ്റി​ൽ മരിച്ച നിലയിൽ കണ്ടെത്തി

നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് ചേ​ന്നം​ക​രി തു​ണ്ട്പ​റ​മ്പി​ൽ വാ​സ​പ്പ​ന്‍റെ മ​ക​ൻ ടി.​വി. ദാ​സാ(51)ണ് ​മ​രി​ച്ച​ത്

മ​ങ്കൊ​മ്പ്: വി​വാ​ഹ വീ​ട്ടി​ലേ​ക്കു പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ആ​റ്റി​ൽ കണ്ടെത്തി. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് ചേ​ന്നം​ക​രി തു​ണ്ട്പ​റ​മ്പി​ൽ വാ​സ​പ്പ​ന്‍റെ മ​ക​ൻ ടി.​വി. ദാ​സാ(51)ണ് ​മ​രി​ച്ച​ത്.

Read Also : പാതാളത്തവള കേരളത്തിന്റെ ഔദ്യോഗിക തവള: പ്രഖ്യാപനം ഉടൻ

വീ​ടി​നു സ​മീ​പ​ത്തെ പ​മ്പ​യാ​റ്റി​ൽ നി​ന്നും വ്യാഴാഴ്ച രാ​വി​ലെ 9.45 ഓ​ടെയാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച വീ​ടി​നു സ​മീ​പ​ത്തെ വി​വാ​ഹ​വീ​ട്ടി​ലേ​ക്കു പോ​യ ദാ​സ് രാ​ത്രി എ​ട്ടോ​ടെ അ​വി​ടെ​ നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ ​തു​ട​ർ​ന്ന്, നടത്തിയ തിരച്ചിലിൽ സ്ഥ​ല​ത്തു നി​ന്നു ദാ​സി​ന്‍റെ ചെ​രി​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തി​രു​ന്നു.

വ്യാഴാഴ്ച രാ​വി​ലെ ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ആ​റ്റി​ൽ നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ൽ​വ​ഴു​തി വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് മു​ങ്ങി​ മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സം​സ്‌​കാ​രം ന​ട​ത്തി. മാ​താ​വ്: പ​രേ​ത​യാ​യ മാ​ധ​വി. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ : അ​മ​ൻ ദാ​സ്, കൃ​പാ​ദാ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button