ThiruvananthapuramLatest NewsKeralaNattuvarthaNews

ബിവറേജ് ഔട്ലറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിൽ എംഡിഎംഎ കച്ചവടം : യുവാവ് അറസ്റ്റിൽ

എട്ടുരുത്തി സ്വദേശി ശ്യാമിനെയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: മലയിൻകീഴ് ബിവറേജ് ഔട്ലറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിൽ എം ഡി എം എ കച്ചവടം നടത്തുന്ന യുവാവ് പിടിയിൽ. എട്ടുരുത്തി സ്വദേശി ശ്യാമിനെയാണ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ആണ് യുവാവിനെ പിടികൂടിയത്.

Read Also : തെളിവില്ലാതെ അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലെ പ്രതി ഒരു വർഷത്തിന് ശേഷം ബൈക്കുമായി അറസ്റ്റിൽ

പ്രതി നഗരത്തിലെ കരിമഠം ഭാഗത്തു നിന്നുമാണ് എംഡിഎംഎ വൻതോതിൽ എത്തിച്ചത് എന്ന് എക്സൈസ് പറഞ്ഞു. തുടർന്ന്, ഇത് ചില്ലറയായി കാട്ടാക്കട മലയൻകീഴ് ഭാഗങ്ങളിലെ യുവാക്കൾക്ക് വിൽപ്പന നടത്തുന്നത് ആണ് ഇയാളുടെ രീതി. എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വളരെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് 650 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലാകുന്നത്.

എക്സൈസ് പ്രവന്റ്റീവ് ഓഫീസർമാരായ കെ എസ് ജയകുമാർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രജിത്ത്, ആർ ഹർഷകുമാർ, എസ് മണികണ്ഠൻ, എം ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ്, എക്സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button