KollamNattuvarthaLatest NewsKeralaNews

കാണാതായ വയോധിക കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

മൂ​ന്നാം​കു​റ്റി സി​യാ​റ​ത്തും​മൂ​ട് പ​ള്ളി​ക്ക് സ​മീ​പം തു​മ്പി​ള​കി​ഴ​ക്ക​തി​ല്‍ ദേ​വ​കി​യ​മ്മ (84)യാ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: വ​യോ​ധി​ക​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മൂ​ന്നാം​കു​റ്റി സി​യാ​റ​ത്തും​മൂ​ട് പ​ള്ളി​ക്ക് സ​മീ​പം തു​മ്പി​ള​കി​ഴ​ക്ക​തി​ല്‍ ദേ​വ​കി​യ​മ്മ (84)യാ​ണ് മ​രി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ മു​ത​ല്‍ ദേ​വ​കി​യ​മ്മ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

Read Also : തിരക്കിനിടെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പോഷകസമൃദ്ധമായ ഭക്ഷണം: പ്രമേഹരോഗികൾക്കും രക്തസമ്മർദ്ദമുള്ളവർക്കും നല്ലത്

കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീസ് വിവരം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​ട​പ്പാ​ക്ക​ട ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ​ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ ശ​ര​ത്, ര​ഞ്ജി​ത്, വി​ഷ്ണു സു​രേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button