കുമരകം: കതിനക്കുറ്റിയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടയിൽ പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുമരകം പള്ളിച്ചിറ തുരുത്തേൽ സാബുവാ (60)ണ് ഇന്നലെ പുലർച്ചെ മരിച്ചത്.
ഈ മാസം 10-ന് രാവിലെ ഒൻപതിന് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ നെൽപ്പറ പിരിവിനിടയിലായിരുന്നു സംഭവം. ചക്രംപടിക്ക് കിഴക്ക് മൂലേപാടം ചിറയിൽ നെൽപ്പറ പിരിവിന് എത്തിയപ്പോഴായിരുന്നു അപകടം. വെടിവഴിപാടിനായി സാബു കതിന നിറയ്ക്കുന്നതിനിടയിൽ ബക്കറ്റിൽ ഇരുന്ന കരിമരുന്നിൽ തീപ്പൊരി വീണു തീ ആളിപ്പടരുകയായിരുന്നു.
സംസ്കാരം ഇന്ന് 11നു വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഇന്ദിരാമ്മ കുമരകം തുരുത്തേൽ കുടുംബാഗമാണ്. മക്കൾ: സിജിൽ (അബുദാബി), സുജിമാേൾ. മരുമക്കൾ: വീണ (കുമരകം), മിഥുൻ (ചങ്ങനാശേരി).
Post Your Comments