PathanamthittaNattuvarthaLatest NewsKeralaNews

യു​വാ​വി​ന് നേരെ മ​ർ​ദ്ദനം : പ്രതികൾ പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് തൃ​ക്കൊ​ടി​ത്താ​നം അ​മ​ര സ്വ​ദേ​ശി ആ​റു​പ​റ​യി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റി ജോ​സ​ഫ് (27), മാ​ന്താ​നം സ്വ​ദേ​ശി ഇ​ള​പ്പു​ങ്ക​ൽ വീ​ട്ടി​ൽ അ​ഖി​ലേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ല്ല​പ്പ​ള്ളി: യു​വാ​വി​നെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. സംഭവവുമായി ബന്ധപ്പെട്ട് തൃ​ക്കൊ​ടി​ത്താ​നം അ​മ​ര സ്വ​ദേ​ശി ആ​റു​പ​റ​യി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റി ജോ​സ​ഫ് (27), മാ​ന്താ​നം സ്വ​ദേ​ശി ഇ​ള​പ്പു​ങ്ക​ൽ വീ​ട്ടി​ൽ അ​ഖി​ലേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.​ കീ​ഴ്​​വാ​യ്പൂ​ര് പൊ​ലീ​സ് ആണ് പ്രതികളെ പിടികൂടിയത്. ‌‌

Read Also : ദാവൂദ് ഇബ്രാഹിം പാക് യുവതിയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

കു​ന്ന​ന്താ​നം സെ​ന്റ് ജോ​സ​ഫ് ക​ത്തോ​ലി​ക്കാ​പ്പ​ള്ളി പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പാ​യി​പ്പാ​ട് സ്വ​ദേ​ശി പ​ള്ളി​ക്ക​ച്ചി​റ കി​ഴ​ക്കേ​ക​ട​വി​ൽ വീ​ട്ടി​ൽ കെ.​എ.ജോ​സ​ഫി​നെ​ (39)‍ മ​ർദ്ദിച്ച കേസിലാണ് അറസ്റ്റ്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യം ഉ​ണ്ടാ​കും​വി​ധം പ​ള്ളി​യു​ടെ കോ​മ്പൗ​ണ്ടി​ൽ ​ന​ട​ത്തി​യ ബാ​ൻ​ഡ്​​​ മേ​ള​ത്തി​നി​ട​യി​ൽ പ്ര​തി​ക​ൾ ഡാ​ൻ​സ് ചെ​യ്ത​ത് വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button