Latest NewsKeralaNews

അഴിക്കുള്ളിൽ ആയ റാണ ആദ്യം തേടിയത് ഭാര്യയെ ഫോൺ വിളിക്കാനുള്ള അടിയന്തരാനുമതി: പുറത്ത് നിയമയുദ്ധം നടത്തുന്നത് ഭാര്യ

തൃശൂർ: 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രവീൺ റാണയെ കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് തൃശൂർ ജില്ലാ ജയിലിൽ എത്തിച്ചത്. ഇവിടെയെത്തിയ പ്രവീൺ പോലീസുകാരോട് അപേക്ഷിച്ചത് തനിക്ക് വീട്ടിലേക്ക് ഒന്ന് അത്യാവശ്യമായി ഫോൺ വിളിക്കണം എന്നതായിരുന്നു. ഒടുവിൽ ഭാര്യയെ വിളിച്ച് സംസാരിച്ച ശേഷം അഴിക്കുള്ളിലേക്ക് പോയി. മറ്റ് തടവുകാരോടൊപ്പം സന്ദേഹങ്ങളില്ലാതെ ആ ദിവസം കഴിച്ച് കൂട്ടി. പിറ്റേന്ന് റാണ ആവശ്യപ്പെട്ടത് പ്രകാരം, ഭാര്യ അഭിഭാഷകനെയും കൂട്ടി ജയിലിലെത്തി.

റാണ ബന്ധുവിന്റെ പേരിൽ കണ്ണൂരിൽ 22 ഏക്കർ ഭൂമി വാങ്ങിയതായി പോലീസിനു വിവരം ലഭിച്ചു. സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയിലെ നിക്ഷേപകരുടെ പണമുപയോഗിച്ചാണു ഭൂമി വാങ്ങിയതെന്ന വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്. വാങ്ങിയത് 22 ഏക്കറല്ല രണ്ടേക്കർ മാത്രമാണെന്നു റാണയുടെ സഹായികൾ പോലീസിനു മൊഴിനൽകി. പ്രവീൺ റാണയെ കൂടാതെ ഭാര്യ വയനയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

പ്രവീണ്‍ റാണയുടെ ഭാര്യയും ഡയറക്‌ടര്‍ ആണെന്നും, അതിനാൽ അവരെയും അറസ്റ്റ് ചെയ്യണമെന്നുമാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്. വയനയും ഡയറക്‌ടർമാരിൽ ഒരാളാണ്. കേസ് വന്നതിന് ശേഷം ഇവരെ ഡയറക്‌ടർ ബോർഡിൽ നിന്നും മാറ്റിയത് ബോധപൂർവ്വമാണെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. ഒരു വർഷം മുൻപായിരുന്നു റാണയുടെ വിവാഹം. അമ്മാവന്റെ മകൾ ആയ വയനയെ ആണ് പ്രവീൺ വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button