ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ തീരുമാനം: കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പരിഷ്‌കാരം ഉണ്ടാകുമെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രൊഫഷണല്‍ ടാക്‌സ് കൂട്ടിയേക്കും. ചില മേഖലകളില്‍ വര്‍ഷങ്ങളായി നികുതി കൂട്ടിയിട്ടില്ലെന്നും കാലോചിതമായി ഇക്കാര്യം പരിഷ്‌കരിക്കാന്‍ തീരുമാനമെടുത്തെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയുടെ പണം തടസമായി വന്നിട്ടില്ലെന്നും കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഫലം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരില്‍ നിന്നും കിഫ്ബി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാറില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഭിന്നശേഷിക്കാരിയായ മകളും അച്ഛനും മരിച്ച നിലയില്‍ : ദുരൂഹത

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും ധനകാര്യ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. എന്നാല്‍, കേരളത്തിന് അര്‍ഹമായ പണം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷം നീട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള പണം കിട്ടാനുള്ളത് വരെ ആവശ്യപ്പെടുന്നത് തുടരുമെന്നും കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button