റിപ്പബ്ലിക് ദിനത്തിൽ ഹരിയാനയിൽ എവിടെയും പതാക ഉയർത്താൻ ഹരിയാന മന്ത്രി സന്ദീപ് സിംഗിനെ അനുവദിക്കില്ലെന്ന് ജനുവരി 15ന് ധങ്കർ ഖാപ്പിന്റെ പ്രധാൻ യുധ്വീർ ധങ്കർ പറഞ്ഞു. ലൈംഗിക പീഡന ആരോപണം നിലനിൽക്കുന്നതിനാലാണ് മന്ത്രിയ്ക്ക് എതിരെ പ്രതിഷേധം ഉയരുന്നത്.
read also: കോവിഡ് ഭീതി: സംസ്ഥാനത്ത് മാസ്‌കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി
‘റിപ്പബ്ലിക് ദിനത്തിൽ ഹരിയാനയിൽ എവിടെയും സന്ദീപ് സിംഗ് പതാക ഉയർത്തുന്നതിന് ഞങ്ങൾ അനുവദിക്കില്ല . ഞങ്ങളുടെ മകൾക്ക് (ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക്) നീതി ലഭിക്കുന്നതിനായി ഞങ്ങൾ ഗവർണറെയും വൈസ് പ്രസിഡന്റിനെയും കാണും. മന്ത്രി സന്ദീപ് സിംഗുമായി ബന്ധപ്പെട്ട (ലൈംഗിക അതിക്രമം) കേസിൽ ന്യായമായ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണമെന്നുമാണ് ഞങ്ങളുടെ ആവശ്യം’- അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments