കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ എംപിയെയും അംഗരക്ഷകനേയും വെടിവെച്ച് കൊന്നു. മുൻ സർക്കാർ കാലത്തെ പാർലിമെന്റംഗം മുർസൽ നബീസാദയാണ് ഞായറാഴ്ച പുലർച്ചെ മൂന്നിന് വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. വീടിന്റെ ഒന്നാം നിലയിലാണ് മുർസൽ മരിച്ച് കിടന്നത്. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷവും അഫ്ഗാനിൽ തുടർന്ന ഏതാനും വനിതാ എംപിമാരിൽ ഒരാളായിരുന്നു മുർസൽ.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്റാൻ അറിയിച്ചു. മുർസലിന്റെ സഹോദരനും മറ്റൊരു അംഗരക്ഷകനും പരുക്കേറ്റതായും മൂന്നാമത്തെ അംഗരക്ഷകൻ പണവും ആഭരണങ്ങളുമായി വീട്ടിൽ നിന്ന് രക്ഷപ്പെട്ടതായും പോലീസ് പറയുന്നു. എന്നാൽ, കൊലയാളിയുടെ ലക്ഷ്യത്തെ സംബന്ധിച്ച് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
അഗ്നിപഥ്: ആദ്യ ബാച്ചുമായി സംവദിച്ച് പ്രധാനമന്ത്രി
2019ലാണ് കാബൂളിന്റെ ജനപ്രതിനിധിയായി മുർസലിനെ തിരഞ്ഞെടുത്തത്. യുഎസ് പിന്തുണയുള്ള സർക്കാർ അഫ്ഗാൻ ഭരിച്ചിരുന്ന സമയത്താണ് മുർസൽ നബീസാദ പാർലമെന്റിൽ അംഗമായിരുന്നത്. താലിബാൻ ഭരണം ഏറ്റെടുത്തതോടെ മുർസൽ ഉൾപ്പെടെയുള്ളവർ മന്ത്രിസഭയിൽ നിന്നും പുറത്തായിരുന്നു.
Post Your Comments