PathanamthittaNattuvarthaLatest NewsKeralaNews

വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ അറസ്റ്റി​ൽ

എ​രു​മേ​ലി നേ​ർ​ച്ച​പ്പാ​റ ഭാ​ഗ​ത്ത് ക​ച്ചേ​രി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷി​ഹാ​സ് (39), എ​രു​മേ​ലി വി​ല​ങ്ങു​പാ​റ വീ​ട്ടി​ൽ വി.​എ​സ്. ഷാ​ൻ (38) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

എ​രു​മേ​ലി: വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ. എ​രു​മേ​ലി നേ​ർ​ച്ച​പ്പാ​റ ഭാ​ഗ​ത്ത് ക​ച്ചേ​രി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷി​ഹാ​സ് (39), എ​രു​മേ​ലി വി​ല​ങ്ങു​പാ​റ വീ​ട്ടി​ൽ വി.​എ​സ്. ഷാ​ൻ (38) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​രു​മേ​ലി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇനിയും കണ്ടിട്ടില്ലാത്ത അയ്യനെ ഒരുനാൾ ഞാനും നേരിൽകാണും- മാളികപ്പുറത്തെ പുകഴ്ത്തിയ ബിന്ദുകൃഷ്ണ പോസ്റ്റ് മുക്കി

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​രു​വ​രും എ​രു​മേ​ലി​യി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെത്തു​ട​ർ​ന്ന്, എ​രു​മേ​ലി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഷി​ഹാ​സി​നെതിരെ എ​രു​മേ​ലി സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മക്കേ​സ് നി​ല​വി​ലു​ണ്ട്. എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് വി.​വി. അ​നി​ൽ​കു​മാ​ർ, എ​സ്ഐ ശാ​ന്തി കെ ​ബാ​ബു, അ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, ബെ​ന്നി, ഷീ​ന മാ​ത്യു, സി​പി​ഒമാ​രാ​യ സി​ജി കു​ട്ട​പ്പ​ൻ, ഷ​ഫീ​ഖ്, ഓ​മ​ന എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button