ആലപ്പുഴ: പാര്‍ട്ടി അംഗത്തിന്റെ ഉൾപ്പെടെ 17 സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തി വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ച എ.പി സോണയെ സി.പി.എം പുറത്താക്കിയിരുന്നു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമാണ് സോണ. രണ്ടംഗ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കൂടുതൽ പേർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കും. പരാതിക്കാരികളെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പിഡി ജയനോട് വിശദീകരണം തേടും.
ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജയനെതിരെയും നടപടിയുമുണ്ടാകും. പരാതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് സോണക്കെതിരായ പരാതിക്കാരികളുടെ കുടുംബാംഗങ്ങളെയും ജയൻ ഭീഷണിപ്പെടുത്തിയിരുന്നു. സോണയെ പിന്തുണച്ച് ജയൻ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. എന്നാൽ, ജയന്റെ പ്രവൃത്തിയെ സംബന്ധിച്ച് പാർട്ടിക്കകത്ത് പരാതി ലഭിച്ചതോടെയാണ് ഇയാൾക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
പാർട്ടി അനുഭാവികളായ സ്ത്രീകളുടെ അശ്ളീല ദൃശ്യങ്ങൾ ഫോണിൽ പകർത്തി സൂക്ഷിച്ച സംഭവത്തിൽ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴ സൗത്ത് ഏരിയാ അംഗം എ പി സോണയെ സി പി എമ്മിൽ നിന്ന് പുറത്താക്കിയത്. ഇയാളെ സിഐടിയുവിൽ നിന്നും പുറത്താക്കും. രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ.പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു. സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു. ചില നേതാക്കള്‍ സോണയെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ച് നടപടി സ്വീകരിച്ചത്.
Post Your Comments