Latest NewsUAENewsInternationalGulf

സ്വദേശിവത്ക്കരണം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കർശനമാക്കി യുഎഇ: 109 കമ്പനികൾക്ക് പിഴ ചുമത്തി

അബുദാബി: യുഎഇയിൽ സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കർശനമാക്കി മാനവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. 2022ൽ 2% സ്വദേശികളെ നിയമിക്കാത്ത 109 കമ്പനികൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. മൊത്തം 40 കോടി ദിർഹമാണ് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയത്. 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളുടെ വിദഗ്ധ ജോലികളിൽ വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്നാണ് ചട്ടം.

Read Also: സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന എ.പി സോണയെ സിപിഎം പുറത്താക്കി

ഓരോ വർഷവും 2% വീതം വർധിപ്പിച്ച് 2026നകം അനുപാതം 10% ആക്കി ഉയർത്തണമെന്നാണ് നിർദേശം. നിയമം ലംഘിച്ച കമ്പനികൾക്ക് ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം ആണ് പിഴ ഈടാക്കിയത്. ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായി പിഴ വർദ്ധിക്കും. 9,293 കമ്പനികൾ സ്വദേശിവൽക്കരണ നിയമം പാലിച്ചതായി ഇമാറാത്തി ടാലന്റ് കോംപെറ്റിറ്റീവ്‌നസ് കൗൺസിൽ അറിയിച്ചു.

വ്യാജ സ്വദേശിവത്ക്കരണത്തിലൂടെ സർക്കാർ ആനുകൂല്യം പറ്റുന്ന കമ്പനിക്ക് ആളൊന്നിന് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തിയത്.

Read Also: ചൈനയില്‍ ജനസംഖ്യയുടെ 64 ശതമാനം പേര്‍ക്കും അതിതീവ്രതയേറിയ കൊറോണ വൈറസ് ബാധ

shortlink

Related Articles

Post Your Comments

Related Articles


Back to top button