ബീജിംഗ്: ചൈനയില്‍ ഏകദേശം 900 ദശലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി കണക്കുകള്‍ പുറത്ത്. ജനുവരി 11 വരെയുള്ള കണക്കാണ് പീക്കിംഗ് സര്‍വകലാശാലയുടെ പഠനത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ജനസംഖ്യയുടെ 64 ശതമാനം പേര്‍ക്കും വൈറസ് ബാധയുണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 91% ആളുകള്‍ക്ക് രോഗം പിടിപെട്ട ഗാന്‍സു പ്രവിശ്യയാണ് രോഗബാധയില്‍ ഒന്നാം സ്ഥാനത്ത്. യുനാന്‍ (84%), ക്വിംഗ്ഹായ് (80%) എന്നീ പ്രവശ്യകളും തൊട്ടുപിന്നിലുണ്ട്.
കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനറിപ്പോര്‍ട്ട്. അതിതീവ്രവ്യാപനം രണ്ടോ മൂന്നോ മാസങ്ങള്‍ കൂടി നീണ്ടുനില്‍ക്കുമെന്നും വിലയിരുത്തലുകളുണ്ട്. പ്രതിദിന കണക്കുകള്‍ പുറത്തുവിടുന്നത് ചൈന നിര്‍ത്തിവച്ചതോടെ യഥാര്‍ത്ഥ കൊവിഡ് കണക്കുകള്‍ അറിയാന്‍ മാര്‍ഗമില്ലായിരുന്നു. രാജ്യത്തെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞതായും മരണസംഖ്യ വലിയ തോതില്‍ ഉയര്‍ന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയുടെ ഗ്രാമപ്രദേശങ്ങളില്‍ രോഗവ്യാപനം വളരെ ഉയര്‍ന്ന തോതിലാണെന്നും പഠനം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments