Latest NewsNewsIndia

ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരെയുള്ള ഉപരാഷ്ട്രപതിയുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ അടയാളപ്പെടുത്തൽ: യെച്ചൂരി

ന്യൂഡൽഹി: ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരെയുള്ള ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ അടയാളപ്പെടുത്തലാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ ഭരണഘടന വഴിയാണ് പാർലമെന്റ് നിലവിൽ വന്നത്. നിയമനിർമ്മാണസഭകൾ, കോടതികൾ, എക്‌സിക്യൂട്ടീവ് എന്നീ ഘടകങ്ങൾക്ക് അധികാരം ലഭിക്കുന്നത് ഭരണഘടനയിൽ നിന്നാണ്. ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം പ്രയോഗിക്കുന്ന ഒരു സർക്കാരിനും നമ്മുടെ റിപ്പബ്ലിക്കിന്റെ ഈ അടിസ്ഥാന ഘടനയെ തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: സ്‌കൂൾ കലോത്സവത്തിൽ യക്ഷഗാനത്തെ അപമാനിച്ചവർക്കെതിരെ കേസെടുക്കണം: കെ സുരേന്ദ്രൻ

അത്തരമൊരു സംഭവത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനാണ് അടിസ്ഥാനഘടനാ സിദ്ധാന്തം കൊണ്ടുവന്നത്. ഈ ഭരണഘടന വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതി ഇപ്പോൾ അതിന്റെ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നത് ഭാവിയിലേക്കുള്ള അശുഭസൂചനയാണ്.

നമ്മുടെ ഭരണഘടനയുടെ കേന്ദ്രബിന്ദു ഇന്ത്യയുടെ പരമാധികാരം ‘ഞങ്ങൾ, ജനങ്ങൾ…’ എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ ജനതയിൽ നിക്ഷിപ്തമാക്കുന്നതാണ്. ഈ അധികാരത്തിന് പകരം വയ്ക്കാൻ ഒരു ഭരണസ്ഥാപനത്തിനും കഴിയില്ല. 5 വർഷത്തേക്ക് താൽക്കാലികമായി തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് ജനങ്ങൾ അവരുടെ പരമാധികാരം പ്രയോഗിക്കുന്നു. ജനപ്രതിനിധികൾ തങ്ങളുടെ ഇടയിൽ നിന്നാണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. ഭരണനിർവ്വഹണ വിഭാഗം (സർക്കാർ) നിയമനിർമ്മാണ വിഭാഗത്തിനോടും എംപിമാർ ജനങ്ങളോടും ഉത്തരവാദിത്തമുള്ളവരാണ്. ഭരണഘടനാ പദ്ധതിയുടെ ഈ ക്രമത്തിൽ ഒരു ഘട്ടത്തിലും ജനങ്ങളുടെ പരമാധികാരം മാറ്റിസ്ഥാപിക്കാൻ / പകരം വയ്ക്കാൻ കഴിയില്ല. നമ്മുടെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ നശിപ്പിച്ച് അതിന്റെ സ്ഥാനത്ത് അസഹിഷ്ണുതയുള്ള ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ എതിർക്കുക, അവയെ ചെറുത്തുതോൽപ്പിക്കുകയും വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Read Also: ‘സ്വാമി അയ്യപ്പനായി ഉണ്ണി മുകുന്ദന്‍ താദാത്മ്യം പ്രാപിച്ചിട്ടുണ്ട്, മാളികപ്പുറം നല്‍കിയത് തികച്ചും വ്യത്യസ്തമായ അനുഭവം’

shortlink

Related Articles

Post Your Comments

Related Articles


Back to top button