KannurNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലി​ടി​ച്ചു മ​റി​ഞ്ഞ ബൈ​ക്കി​ൽ ബ​സ് ക​യ​റി​യി​റ​ങ്ങി : പിന്നാലെ തീ പിടിച്ചു

തോ​ട്ട​ട സ്വ​ദേ​ശി ഋ​ത്വി​ക് രാ​ജീ​വ​നാ​ണ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷപ്പെ​ട്ട​ത്

ക​ണ്ണൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലി​ടി​ച്ചു മ​റി​ഞ്ഞ ബൈ​ക്കി​ന് മു​ക​ളി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങിയ​തി​നു ​പി​ന്നാ​ലെ തീ​പി​ടി​ച്ചു​ ക​ത്തി. ബൈ​ക്ക് യാ​ത്ര​ക്കാരൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തോ​ട്ട​ട സ്വ​ദേ​ശി ഋ​ത്വി​ക് രാ​ജീ​വ​നാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷപ്പെ​ട്ട​ത്.

മ​ട്ട​ന്നൂ​ർ-​ക​ണ്ണൂ​ർ റോ​ഡി​ൽ മ​തു​ക്കോ​ത്ത് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെയായി​രു​ന്നു സംഭവം. ഏ​ച്ചൂ​ർ ഭാ​ഗ​ത്തു​ നി​ന്ന് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് എ​തി​രേ വ​ന്ന കാ​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ണ്ണൂ​രി​ൽ​ നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ന് മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. ഇ​തി​നു​പി​ന്നാ​ലെ ബൈ​ക്കി​ന് തീ​പി​ടിക്കുകയായിരുന്നു.

Read Also : ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചു : തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദ്ദിച്ചെന്ന് പരാതി

കാ​റി​ൽ ഇ​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ​തോ​ടെ രാ​ജീ​വ​ൻ റോ​ഡി​ൽ​ നി​ന്നും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. ഇ​താ​ണ് നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ഋ​ത്വി​ക് ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. തുടർന്ന്, ക​ണ്ണൂ​രി​ൽ​ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button