
സുല്‍ത്താന്‍ബത്തേരി: നീലഗിരി ഗൂഢല്ലൂരില്‍ വീടിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയെന്ന കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നാല് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ഗൂഢല്ലൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. നീലഗിരി ഗൂഢല്ലൂര്‍ മാങ്കുഴിയില്‍ കൃഷ്ണകുട്ടിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് മാനന്തവാടി സ്വദേശികളായ ലതയെയും മകന്‍ മനുവിനെയും കര്‍ണാടക സ്വദേശിയായ മധുവിനെയും ഗൂഢല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : റണ്‍വേ ബലപ്പെടുത്തല്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടും
കൃഷ്ണന്‍ കുട്ടിയും കുടുംബവും ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം നടത്തിയത്. വീടിന്‍റെ പൂട്ടുതകര്‍ത്തായിരുന്നു ഇവര്‍ മോഷണം നടത്തിയത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആദ്യം ലതയെയും മകന്‍ മനുവിനെയുമാണ് ഗൂഡല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, ഇവരുടെ സുഹൃത്തും കര്‍ണാടക സ്വദേശിയുമായ മധുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഗൂഢല്ലൂര്‍ മജിസ്‌ട്രേറ്റ് കോടതി ഈ കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വിചാരണക്കൊടുവില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മൂവര്‍ക്കും നാല് വര്‍ഷം വീതം തടവ് ശിക്ഷയും അഞ്ഞൂറ് രൂപ പിഴയും ചുമത്തുകയായിരുന്നു.
Post Your Comments