കൊച്ചി: റിയാലിറ്റി ഷോ അവതാരകയായി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതിന് ശേഷം സിനിമയിലേക്ക് എത്തി യുവാക്കളുടെ ഹരമായി മാറിയ നടിയാണ് ജ്യൂവല്‍ മേരി. മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു ജ്യൂവലിന്റെ അരങ്ങേറ്റം.
തന്റെ തകര്‍ന്നുപോയ ഒരു പ്രണയത്തെക്കുറിച്ച് ജ്യുവല്‍ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രണയപരാജയം തന്നെ മാനസികമായി വല്ലാതെ തകര്‍ത്തുകളഞ്ഞെന്ന് ജ്യുവല്‍ പറയുന്നു.
ജ്യൂവല്‍ മേരിയുടെ വാക്കുകൾ ഇങ്ങനെ;
മുസ്ലിങ്ങള്‍ക്കെതിരായി മോഹന്‍ ഭഗവത് നടത്തിയ നിഷ്ഠൂര പരാമര്‍ശം ഭരണഘടനയോടുള്ള വെല്ലുവിളി: സിപിഎം
‘എനിക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ നാലിലൊരു അംശമെങ്കിലും സ്നേഹം അങ്ങേര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍…, തേച്ച് ഒട്ടിച്ചു കളഞ്ഞു. മാനസികമായി തകര്‍ന്ന്, സ്‌കൂളില്‍ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്‌കൂളില്‍ നിന്ന് തന്നെ പോകേണ്ടി വന്നു. അന്നത്തെ കാലത്ത് പ്രേമമൊക്കെ ഭയങ്കര സംഭവമാണ്. എനിക്ക് എന്തോ എയ്ഡ്‌സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം. അന്ന് ഒറ്റയ്ക്ക് ഒരു ബെഞ്ചില്‍ ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്. അതാണ് സ്‌കൂള്‍ മാറാന്‍ കാരണമായത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ പതിമൂന്ന് വയസുള്ള എന്നോട് ഭയങ്കര സ്‌നേഹമാണ്.’
Leave a Comment