കൊല്ലം: എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. പെരിനാട് കുഴിയം തെക്ക് വാഴോട്ട് പുത്തൻവീട്ടിൽ ആകർഷ് അശോക്(21), ആശ്രാമം പുത്തൻ കണ്ടത്തിൽ വീട്ടിൽ വൈശാഖ് (22) ചിന്നക്കട പുള്ളിക്കട സോഫിയാ ഭവനം വീട്ടിൽ സച്ചു ബേബി തോമസ് എന്നിവരാണ് പിടിയിലായത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കുഴിയം ഭാഗത്തുനിന്നുമാണ് 20 ഗ്രാം കഞ്ചാവും 2.280 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത്.
Read Also : ദേവസ്വത്തിന്റെ തീരുമാനത്തിൽ പരാതിയില്ല, തൃശ്ശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം: പെരുവനം കുട്ടൻ മാരാർ
ചന്ദനത്തോപ്പ് കേന്ദ്രീകരിച്ച് എംഡിഎംഎ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ് പിടിയിലായ ആകർഷ്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന്, രാത്രികാല പെട്രോളിംഗുകൾ ശക്തമാക്കിയതിനെ തുടർന്നാണ് ഇവർ എക്സൈസ് പിടിയിലായത്.
പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജീഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ, ഡ്രൈവർ സുബാഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments