
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. റൺവേ ബലപ്പെടുത്തൽ ജോലി നടക്കുന്നതിനാലാണ് ആറുമാസക്കാലം കരിപ്പൂർ വിമാനത്താവളത്തിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക.
രാവിലെ 10 മുതൽ 6 മണി വരെ റൺവേ അടച്ചിടാനാണ് തീരുമാനം. ഈ മാസം 15 നാണ് ജോലി ആരംഭിക്കുക. പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകിട്ട് 6 മുതൽ പിറ്റേദിവസം 10 വരെ പുനക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത കാലയളവുകൾക്കിടയിൽ എയർപോർട്ടുകളിൽ റൺവേ റീകാർപ്പറ്റിംഗ് ജോലി നടത്തണമെന്നത് നിർബന്ധമാണ്.
സർവ്വീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അതോറിറ്റി കരിപ്പൂർ ഡയറക്ടർ വ്യക്തമാക്കി.
Post Your Comments