
കേളകം: നിടുംപൊയിൽ – മാനന്തവാടി റൂട്ടിലെ പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ കർണാടക സ്വദേശി ബസുരാജ് (30), സഹായി ചന്ദ്ര (27) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : കേരളത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞു: മന്ത്രി
പേരിയ ചുരത്തിലെ രണ്ടാം വളവിൽ ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. കർണാടകയിൽ നിന്നു പെയിന്റുമായി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഇരുവരേയും പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ബസുരാജിന്റെ പരിക്ക് ഗുരുതരമാണ്.
ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ബസുരാജിനെ പേരാവൂർ, ഇരിട്ടി അഗ്നിരക്ഷാസേന യൂണിറ്റ് അംഗങ്ങളും പൊലീസും പേരിയ റെസ്ക്യു ടീമും ജാഗ്രത സമിതിയും ചേർന്ന് നാല് മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. താഴേക്ക് മറിഞ്ഞ ലോറി മരത്തിൽ കുടുങ്ങി താഴ്ചയിലേക്ക് പോകാതെയിരുന്നത് മൂലം വലിയ അപകടം ആണ് ഒഴിവായത്.
Post Your Comments