KollamKeralaNattuvarthaNews

നെ​ട്ട​യം സ്വ​ദേ​ശിയെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതിക്ക് ക​ഠി​ന ത​ട​വും പിഴയും

ഏ​രൂ​ർ മൈ​ലാ​ടും​കു​ന്ന് സു​നി​ൽ വി​ലാ​സം പു​ത്ത​ൻ​വീ​ട്ടി​ൽ സു​നി​ലി​നെ​യാ​ണ് (50) കോടതി ശിക്ഷിച്ചത്

പു​ന​ലൂ​ർ: ഏ​രൂ​ർ നെ​ട്ട​യം സ്വ​ദേ​ശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച​ കേ​സി​ൽ പ്ര​തി​ക്ക്​ അ​ഞ്ചു വ​ർ​ഷ​വും മൂ​ന്നു മാ​സ​വും ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് കോടതി. ഏ​രൂ​ർ മൈ​ലാ​ടും​കു​ന്ന് സു​നി​ൽ വി​ലാ​സം പു​ത്ത​ൻ​വീ​ട്ടി​ൽ സു​നി​ലി​നെ​യാ​ണ് (50) കോടതി ശിക്ഷിച്ചത്. പു​ന​ലൂ​ർ അ​സി​സ്റ്റ​ൻ​റ് സെ​ഷ​ൻ​സ് കോ​ട​തി ആണ് ശി​ക്ഷ വിധി​ച്ച​ത്. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : തന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത്: മിത്രന്‍ ജവഹര്‍

ഏ​രൂ​ർ നെ​ട്ട​യം സ്വ​ദേ​ശി​യാ​യ ബി​നു​മോ​നെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ വിധിച്ചത്. ഇ​തു ​സം​ബ​ന്ധി​ച്ച് ഏ​രൂ​ർ പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഒ​മ്പ​ത് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 14 രേ​ഖ​ക​ൾ തെ​ളി​വാ​യി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​എ​സ്.​എ​സ്. ബി​നു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button