ആലപ്പുഴ: സ്‌കൂൾ കലോത്സവത്തില്‍ പ്രസംഗമത്സരത്തില്‍ ചിന്താ ജെറോമിനെ തോല്‍പിച്ച മിടുക്കി തന്നോട് കാട്ടിയ നന്ദികേട് വിവരിച്ച് സ്‌കൂള്‍ ജീവനക്കാരന്റെ കുറിപ്പ്. മുന്‍ മാധ്യമ പ്രവര്‍ത്തകനും എന്‍എസ്‌എസ് സകൂളിലെ ജോലിക്കാരനുമായ ബി സജിത്താണ് ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
‘സംഘി കാരണം ചിന്ത തോറ്റ കഥ’ എന്ന തലക്കെട്ടില്‍ സജിത്ത് എഴുതിയ കുറിപ്പില്‍ ചിന്താ ജേറോം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാന്‍ ഞാന്‍ ആണ് കാരണഭൂതന്‍ എന്നാണ് കുറിപ്പ്.
read also: ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം
(സംഘി കാരണം ചിന്ത തോറ്റ കഥ )
ചിന്താ ജേറോം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാന്‍ ഞാന്‍ ആണ് കാരണഭൂതന്‍ . കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുമ്ബോള്‍ എന്റെ മനസ്സ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ജോലി ചെയ്ത ഒരു സ്‌കൂളിലേക്ക് മടങ്ങി പോകുന്നു . അന്ന് ഞാന്‍ ജോലി ചെയ്ത സ്‌കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഉയര്‍ന്ന റാങ്ക് വാങ്ങിയ ഒരു പെണ്‍കുട്ടി ഹയര്‍ സെക്കന്‍ഡറിയില്‍ ചേര്‍ന്നു . യു പി യിലും ഹൈസ്‌കൂളിലും ഒരു തരത്തിലും ഉള്ള മത്സരങ്ങള്‍ക്കും ഇറങ്ങാതിരുന്ന ആ കുട്ടിയെ ഹയര്‍ സെക്കഡറി വിഭാഗത്തിലെ മലയാളം അദ്ധ്യാപികയായ ഹേമ എം പ്രസംഗ മത്സരത്തിന് ചേരാന്‍ നിര്‍ബന്ധിച്ചു . തനിക്ക് പ്രസംഗിക്കാന്‍ അറിയില്ല എന്നും മത്സര പരിചയം ഇല്ല എന്നും പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ച ആ വിദ്യാര്‍ത്ഥിനിക്ക് ‘ഇത്ര ഉന്നത റാങ്ക് നേടി ലക്ഷകണിക്കിന് വിദ്യാര്‍ത്ഥികളെ പിന്നിലാക്കിയ ഒരാള്‍ക്ക് തീര്‍ച്ചയായും നന്നായി പ്രസംഗിക്കാന്‍ കഴിയും എന്ന അദ്ധ്യാപികയുടെ വാക്കുകള്‍ ആത്മവിശ്വാസം പകര്‍ന്നു .
അന്ന് സ്‌കൂള്‍ തലത്തിലും തുടര്‍ന്ന് ജില്ലയിലും ഒന്നാം സ്ഥാനം നേടിയ ആ കുട്ടിക്ക് അന്ന് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി യുവജനോത്സവത്തിന് കോഴിക്കോട്ട് പോകേണ്ടി വന്നപ്പോള്‍ കൂടെ പോകാന്‍ ഒരു അദ്ധ്യാപകരും .അദ്ധ്യാപികമാരും തയ്യാറായില്ല . സ്റ്റാഫ് റൂമില്‍ നിരാശരായി നിന്ന ആ കുട്ടിയോട് ഞാന്‍ പറഞ്ഞു തന്നേ ഞാന്‍ കൊണ്ടു പോകാം ഞാന്‍ ഒരു കുഴപ്പവും കൂടാതെ തന്നെ മത്സരിപ്പിച്ച് തിരികെ കൊണ്ടു വരും . എല്ലാ റിസ്‌കും ഞാന്‍ ഏറ്റെടുക്കുന്നു . എന്റെ വാക്കുകള്‍ കേട്ട ഉടന്‍ ആ കുട്ടിയെ മത്സരത്തിന് ആത്മവിശ്വാസം നല്‍കി വേദിയില്‍ എത്തിച്ച ഹേമ ടീച്ചര്‍ തന്നെ ആ ‘വിദ്യാര്‍ഥിനിയെ വിളിച്ച് ഇങ്ങനെ പറഞ്ഞു സജിത്തിന്റെ കൂടെയല്ലേ ധൈര്യമായി പൊയ്‌ക്കോ ‘ ദോഷം പറയരുതേല്ലാ .സ്റ്റാഫ് റൂമില്‍ ഉണ്ടായിരുന്ന മറ്റ് അദ്ധ്യാപകരും അദ്ധ്യാപികമാരും ആ കുട്ടിയോട് പറഞ്ഞു ധൈര്യമായി പൊയ്‌ക്കോ . അന്ന് ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും ഒരുമിച്ച് ആയതിനാല്‍ പ്രിന്‍സിപ്പലിന്റെ ചാര്‍ജ് വഹിക്കുന്ന എന്റെ കരാട്ടേ മാസ്റ്ററുടെ ചിറ്റമ്മ കൂടിയായ ടീച്ചറും ആ കുട്ടിയെ എനിക്കൊപ്പം കോഴിക്കോടിന് വിടാന്‍ സമ്മതിച്ചു .
പ്രിന്‍സിപ്പലിന്റെ സമ്മതം കിട്ടിയ ഉടന്‍ തന്നെ അന്ന് ക്ഷേത്ര സംരക്ഷണ സമിതിയുടെ താലൂക്ക് സെക്രട്ടറി സ്ഥാനം കൂടി വഹിച്ചിരുന്ന ഞാന്‍ എന്തെങ്കിലും കാരണത്താല്‍ മത്സരങ്ങള്‍ വൈകിയാല്‍ ആ കുട്ടിയേയും അമ്മയേയും മാത്യസമതി പ്രവര്‍ത്തകര്‍ക്കൊപ്പം കോഴിക്കോട്ടെ ക്ഷേത്ര സംരക്ഷണ സമിതിയുടെ ഓഫീസില്‍ സുരക്ഷിതമായി താമസിപ്പിക്കാന്‍ വ്യവസ്ഥ ചെയ്തു .മത്സര ദിവസം അതിരാവിലെ ഹരിപ്പാട് നിന്നും എന്റെ വീട്ടിലേക്ക് ബസ് ഇറങ്ങിയ മത്സരാര്‍ത്ഥിയേയും അമ്മയേയും എന്നേയും എന്റെ അനിയന്‍ ഞങ്ങളുടെ വീട്ടിലെ ഒമിനിയില്‍ മാവേലിക്കര റെയിവേ സ്‌റ്റേഷനില്‍ എത്തിച്ചു . തുടര്‍ന്ന് പരശുരാം എക്പ്രസ്സില്‍ കയറി .ഭാഗ്യത്തിന് മാവേലിക്കരയില്‍ നിന്നു തന്നെ സീറ്റ് കിട്ടി . ഉടന്‍ തന്നെ പത്ര പ്രവര്‍ത്തനായിരുന്ന സമയത്ത് യുവജനോത്സവങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്ത സമയത്ത് കിട്ടിയ അറിവിന്റെ ബലത്തില്‍ എന്നെ കൊണ്ട് കഴിയും വിധം എങ്ങനെയാണ് ഒരു സദസ്സിനെ അഭിമുഖീകരിക്കേണ്ടത് എങ്ങനെ വേണം സദസ്സില്‍ ഉള്ളവരേയും ശ്രോതാക്കളേയും അഭിസംബോധന ചെയ്ത് വിഷയത്തിലേക്ക് കടക്കാന്‍ . എങ്ങനെയാവണം ജഡ്ജസ്സിനെ സ്വാധീനിക്കും വിധം വിഷയം അവതരിപ്പിച്ച് തുടങ്ങാന്‍ . എങ്ങനെ വേണം ആ വിഷയം വിശദീകരിക്കാന്‍ . എങ്ങനെ വേണം സംസാരം നിര്‍ത്തേണ്ടത് എങ്ങനെ ആവണം ബോഡി ലാംഗ്വേജ് എന്നെല്ലാം പറഞ്ഞു മനസ്സിലാക്കി .
ഭാഗ്യത്തിന് എറണാകുളത്ത് എത്തിയപ്പോള്‍ ഞങ്ങളുടെ കമ്ബാര്‍ട്ട്‌മെന്റില്‍ എത്തിയ ഒരു പുസ്തകച്ചവടക്കാരന്റെ കൈയ്യില്‍ പ്രസംഗകല എന്നൊരു പുസ്തകം കണ്ടു . സമയം പാഴാക്കാതെ അത് വാങ്ങി ആ കുട്ടിക്ക് നല്‍കി . ട്രയിനില്‍ തന്നെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും കഴിച്ച് ഞങ്ങള്‍ വൈകിട്ട് 5 ന് കോഴിക്കോട് ട്രയിന്‍ ഇറങ്ങി നോട്ടീസ് പ്രകാരം 8 മണിക്കാണ് മത്സരം . ക്ഷേത്ര സംരക്ഷണ സമിതി ഓഫീസില്‍ അല്‍പ്പ സമയം വിശ്രമിച്ച ശേഷം ഓട്ടോയില്‍ മത്സര വേദിയില്‍ എത്തി . ഭാഗ്യത്തിന് ചെന്നു കയറിയപ്പോഴെ നായര്‍ സമാജം സ്‌കൂളിലെ കോമേഴ്‌സ് അദ്ധ്യാപകന്‍ രാജീവിന്റെ ശ്രദ്ധയില്‍ പെട്ടു . അദ്ദേഹം തന്നെ വേണ്ട എല്ലാ സഹായവും ചെയ്തുതന്ന് വേദിയും പറഞ്ഞുതന്ന് ഞങ്ങളെ ആലപ്പുഴ ജില്ലയുടെ കണ്‍വീനറുടെ അടുത്ത് എത്തിച്ചു . രാത്രി 8 മണിയോടെ മത്സരം ആരംഭിച്ചു
അന്ന് മത്സരത്തിന് എത്തിയ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരം ഇന്നത്തേ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജറോം ആയിരുന്നു വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് താരമായി തിളങ്ങി നിന്ന ചിന്ത നല്ല ഒരു പ്രാസംഗിക എന്ന പേരില്‍ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു . കേരളത്തിലെ മികച്ച ഇടതു ബുദ്ധി ജീവികളായ പ്രാസംഗികരും .ബുദ്ധി ജീവികളുമാണ് പ്രസംഗകലയില്‍ ചിന്തയുടെ ഗുരുനാഥന്‍മാര്‍ . അന്ന് ഉണ്ടായിരുന്ന ദൃശ്യമാധങ്ങളും പ്രിന്റ് മീഡിയയും എല്ലാ ചിന്തയ്ക്കു തന്നെ ഒന്നാം സ്ഥാനം എന്ന് തീരുമാനിച്ച് അഭിമുഖങ്ങള്‍ മത്സരത്തിന്നുമുന്നേ എടുക്കാല്‍ തുടങ്ങി . അവിടെ നിന്ന ബാക്കി 13 കുട്ടികളെ അവര്‍ കണ്ട ഭാവം നടിച്ചില്ല . മത്സരം ആരംഭിച്ചു . വിഷയം. നിങ്ങള്‍ സ്വാമി വിവേഗാനന്ദന്‍ ലോക മത സമ്മേളനത്തില്‍ നടത്തിയ പോലെ ഒരു പ്രസംഗം യു എന്‍ നില്‍ ഇന്ത്യന്‍ പ്രതിനിധിയായി നടത്തുക . സ്‌കൂളിലെ അദ്ധ്യാപകര്‍ കുട്ടിക്ക് മുന്നറിയിപ്പ് നല്‍കിയ പോലെ മികച്ച നിലവാരമുള്ള അതി ശക്തമായ മത്സരം .പ്രസംഗ കലയില്‍ കേരളത്തിലെ ഏറ്റവും മികച്ച 14 കൗമാര പ്രതിഭകള്‍ ഏറ്റുമുട്ടുന്നു .
മത്സരം കഴിഞ്ഞു . മാധ്യമ പ്രവര്‍ത്തകരും ബുദ്ധി ജീവികളും ചിന്തിച്ചുറപ്പിച്ചിരുന്നതു പോലെ ചിന്തയ്ക്കായിരുന്നില്ല ഒന്നാം സ്ഥാനം . എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് റിസല്‍റ്റ് വന്നു ഒന്നാം സ്ഥാനം എന്റെ സ്‌കൂളിലെ കുട്ടിക്ക് . ചിന്താ ജറോം രണ്ടാം സ്ഥാനം . 1983 ക്രിക്കറ്റ് ലോകപ്പില്‍ ലോഡ്‌സില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന കപിലിന്റെ ചെകുത്താന്‍മാര്‍ ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ എല്ലാം കിരീടം നിലനിര്‍ത്തും എന്നു പ്രവചിച്ച കരീബിയന്‍ കരുത്തിന്റെ പ്രതീകമായ ക്രിക്കറ്റിലെ മഹാരഥന്‍മാര്‍ അടങ്ങിയ വിന്‍ഡീസിനെ അട്ടിമറിച്ച പോലെ (മത്സര ഫലത്തില്‍ എനിക്ക് വലിയ അതിശയം ഒന്നും തോനിയില്ല . കാരണം സ്‌കൂളിലെ മത്സരത്തില്‍ ആ കുട്ടിയുടെ പ്രകടനം കണ്ട ഒരു മുന്‍ ജന്മഭൂമി സബ് എഡിറ്റര്‍ എന്ന നിലയില്‍ സംസ്ഥാന തലത്തില്‍ ആദ്യ 3 സ്ഥാനത്തൊന്നില്‍ എത്താന്‍ ആ മത്സരാര്‍ത്ഥി പ്രാപ്തയാണെന്ന് വിവിധ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അനുഭവത്തില്‍ നിന്ന് മനസ്സിലായിരുന്നു .അതു കൊണ്ടാണ് എന്തു റിസ്‌ക് എടുത്തും ആ കുട്ടിക്ക് എസ്‌കോര്‍ട്ട് പോകാം എന്ന് പറഞ്ഞത് ) .
അപ്പോഴേക്കും രാത്രി 9 കഴിഞ്ഞു വേഗം സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ 9 30 ഉള്ള തിരുവനന്തപുരം ഫാസ്റ്റിന് തിരികെ പോകാം . അപ്പോഴും നായര്‍ സമാജംകാര്‍ തന്നെ സഹായത്തിനെത്തി . അവര്‍ ഒന്നാം സ്ഥാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങി തന്നു . വേഗം പത്രക്കാരെ കൊണ്ട് ഫോട്ടോയും അഭിമുഖവും എടുപ്പിച്ച ശേഷം ഓട്ടോ പിടിച്ച് ബസ്സ് സ്‌റ്റോപ്പില്‍ എത്തി മൊബയില്‍ ഇല്ലാത്ത ആ കാലത്ത് ബസ്സ് സ്‌റ്റോപ്പിലെ ഒരു ബൂത്തില്‍ നിന്നും പ്രിന്‍സിപ്പല്‍ അടക്കം എല്ലാവരേയും വിളിച്ച് സ്‌കൂളിന് ഒന്നാം സ്ഥാനം നേടിയ വിവരം പറഞ്ഞു . ഭാഗ്യത്തിന് ഉടന്‍ തന്നെ തിരുവനന്തപുരം ബസ്സ് കിട്ടി . എല്ലാവര്‍ക്കും ഉറപ്പ് നല്‍കിയതു പോലെ രാവിലെ 5 മണിക്കു മുന്‍പ് അമ്മയേയും മകളേയും ഹരിപ്പാട് സ്റ്റാന്‍ഡില്‍ എത്തിച്ച് സുരക്ഷിതമായി ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് വിട്ടു . ഇനിയാണ് കഥയുടെ യധാര്‍ത്ഥ ക്ലൈമാക്‌സ് എതാനും ദിവസം കഴിഞ്ഞ് സ്‌കൂളില്‍ ഒരു ഗംഭീര പരിപാടി നടക്കുന്നു മാനേജര്‍ ആണ് പ്രധാന അതിഥി . പി റ്റി ഐ പ്രസിഡന്റ് . പ്രന്‍സിപ്പല്‍ . പഞ്ചായത് അംഗങ്ങള്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ എന്നിവര്‍ അടക്കം അനേകം വിഐപികള്‍ വേദിയില്‍ . എല്ലാവരും ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിനിയെയും അതിനു വേണ്ട പ്രോത്സാഹനം നല്‍കിയ അദ്ധ്യാപകരേയും (എസ്‌ക്കോര്‍ട്ട് പോകാന്‍ തയ്യാറാവാത്തവരേയും . പോവണ്ട എന്ന് ഉപദേശിച്ചവരേയും ) പ്രശംസ കൊണ്ട് മൂടി പ്രിന്‍സിപ്പലോ മറ്റ് അദ്ധ്യാപകരോ മറ്റ് പ്രാസംഗികരോ ഒന്നാം സ്ഥാനക്കാരിക്ക് എസ്‌കോര്‍ട്ട് പോയ ഒരു മരമണ്ടനായ ഒരു മുന്‍ പത്ര പ്രവര്‍ത്തകന്‍ ഓഡിയന്‍സിനിടയില്‍ ഒരു മൂലയില്‍ ഇരിക്കുന്നത് അറിഞ്ഞ ഭാവം പോലും നടിച്ചില്ല . സത്യങ്ങള്‍ അറിയാത്ത മാനേജരും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തുന്ന രീതിയില്‍ ഒരു കുട്ടിക്ക് വേണ്ട പ്രോത്സാഹനവും പിന്‍ന്തുണയും നല്‍കിയ അദ്ധ്യാപകരേ മുക്തകണ്ഠം പ്രശംസിച്ചു .
പിന്നീട് സംസാരിച്ച ഒന്നാം സ്ഥാനക്കാരി ആ സ്‌കൂളിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരുടേയും പേര് പറഞ്ഞ് തനിക്ക് മത്സരത്തിന് അവര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ ഓരോന്നായി എണ്ണി എണ്ണി പറഞ്ഞ് എല്ലാ അദ്ധ്യാപകര്‍ക്കും നന്ദി പറഞ്ഞ് ഇറങ്ങിയപ്പോള്‍ തലയ്ക്ക് അടി കിട്ടിയ പോലെ മിഴിച്ചു നിന്ന എന്നേ നോക്കി ഹയര്‍ സെക്കന്‍ഡറിയിലെ കുട്ടികള്‍ പരിഹാസത്തോടെ ചിരിച്ചു .അവര്‍ എന്നോട് ചോദിച്ചു ആ കൊച്ചിന് അണ്ണനെ അറിയുമോ ? ചില വിരുതന്‍ മാര്‍ അടുത്തു വന്നു പെതുക്കെ പറഞ്ഞു സാരമില്ല സഹിച്ചോ . പ്രശംസ കിട്ടയ എല്ലാ അദ്ധ്യാപകരും എന്നേ നോക്കി വിജയ ഭാവത്തില്‍ പുഞ്ചിരിച്ചു കൊണ്ട് എന്റെ മുന്നിലൂടെ കടന്നു പോയി . ഏറെ അടുപ്പം ഉണ്ടായിരുന്ന ഹൈസ്‌കൂളിലെ ചില അദ്ധ്യാപകര്‍ ചോദിച്ചു ‘ഇപ്പോള്‍ എങ്ങനെ ഉണ്ട് സജിത്തേ ?’ അപ്പോഴാണ് ഞാന്‍ ഒരു സത്യം മനസ്സിലാക്കിയത് ഞാന്‍ ആ സ്‌കൂളിലെ വെറും നോണ്‍ ടീച്ചിംഗ് സ്റ്റാഫും ഹയര്‍ സെക്കണ്ടറിയിലെ ഏറ്റവും താഴ്ന്ന ജീവനക്കാരനുമായ ആയ ലാബ് അസിസ്റ്റന്റ് മാത്രമാണ് എന്ന്
Post Your Comments