എരിവ് കൂടിയ ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. കറികളിലും മറ്റ് ഭക്ഷണപദാർത്ഥങ്ങളിലും എരിവ് കൂട്ടാൻ പച്ചമുളക്, ചുവന്ന മുളക്, കാന്താരി മുളക് എന്നിവയാണ് പ്രധാനമായും ചേർക്കുന്നത്. ഇത്തരത്തിലുള്ള മുളകുകൾ ഭക്ഷണത്തിൽ ചേർക്കുമ്പോൾ ഒട്ടനവധി ആരോഗ്യഗുണങ്ങൾ ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പച്ചമുളകിൽ ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് അനിവാര്യമായ ഘടകങ്ങളാണ്. എരിവുള്ള ഭക്ഷണങ്ങളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എരിവുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പച്ചമുളകിലും ചുവന്ന മുളകിലും ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
Also Read: മന്തിക്കും, അൽഫാമിനും ഒപ്പം കിട്ടുന്ന മയോണൈസ് അകത്താക്കുന്ന പുതുതലമുറ അറിയുന്നുണ്ടോ അതിന്റെ ദോഷം?
പച്ചമുളക് ഡയറ്റിൽ ഉൾപ്പെടുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
ചർമ്മത്തിൽ ഉണ്ടാകുന്ന അണുബാധകൾ അകറ്റാൻ പച്ചമുളക് ഉപയോഗിക്കാവുന്നതാണ്. ഇരുമ്പിന്റെ കലവറയായ പച്ചമുളകിന് ആന്റി- ബാക്ടീരിയൽ ഗുണങ്ങളുണ്ട്.
Post Your Comments