YouthLatest NewsNewsLife Style

മന്തിക്കും, അൽഫാമിനും ഒപ്പം കിട്ടുന്ന മയോണൈസ് അകത്താക്കുന്ന പുതുതലമുറ അറിയുന്നുണ്ടോ അതിന്റെ ദോഷം?

മന്തിക്കും, ഫഹത്തിനും, അൽഫാമിനും ഒപ്പം കിട്ടുന്ന മയോണൈസ് എന്താണെന്ന് പലർക്കും അറിയില്ല. അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള സുഗന്ധവ്യഞ്ജനമാണ് മയോന്നൈസ്. ഏകദേശം 280 ദശലക്ഷം അമേരിക്കക്കാർ മയോണൈസ് ഉപഭോക്താക്കൾ ആണെന്നാണ് റിപ്പോർട്ട്. ഷവർമ അടക്കമുള്ള ഭക്ഷണങ്ങളിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് മയോണൈസ് ആണ്. ശരിയായ രീതിയിൽ മയോണൈസ് പാകം ചെയ്തില്ലെങ്കിൽ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

മുട്ട നല്ലതുപോലെ കഴുകി ചെറുതായി ചൂടാക്കി അതിന്റെ വെള്ള ഉപയോ​ഗിച്ച് ആണ് മയോണൈസ് തയ്യാറാക്കുന്നത്. ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ മാത്രമാണ് മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാനാവൂ. മയോണൈസ് തുറന്ന് കഴിഞ്ഞാൽ അത് ഫ്രിഡ്ജിൽ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ശീതീകരിക്കാത്ത മയോന്നൈസ് സുരക്ഷിതമല്ല.

വേവിക്കാത്ത മുട്ടയാണ് മയോണൈസിനായി ഉപയോ​ഗിക്കുന്നത്. അതിനാൽ ഇതിൽ സാൽമൊണല്ല ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്. ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ പനി, വയറിളക്കം എന്നിവ ഉണ്ടാകാം. കേടായ മയോണൈസ് പല അസ്വസ്ഥകൾക്കും കാരണമാകും. ഭക്ഷ്യവിധ ബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അത് കൂടാതെ മയോണൈസിൽ കലോറി കൂടുതലാണ്. ഇത് കഴിക്കുന്നത് വഴി കൂടുതൽ കലോറി നമ്മുടെ ശരീരത്തിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button