KeralaLatest NewsNews

വിലക്കയറ്റത്തിന് പൂട്ടിടാൻ ഭക്ഷ്യവകുപ്പ്: തെലങ്കാനയിൽ നിന്നും അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യും

അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനോടൊപ്പം, ഗുണമേന്മയും ഉറപ്പുവരുത്തുന്നതാണ്

തിരുവനന്തപുരം: വിലക്കയറ്റത്തിന് പൂട്ടിടാൻ തെലങ്കാനയിൽ നിന്നും അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാനൊരുങ്ങി കേരളം. അരിയും മുളകുമാണ് തെലങ്കാനയിൽ നിന്നും ഇറക്കുമതി ചെയ്യുക. കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നതോടെ വിലക്കയറ്റം തടഞ്ഞുനിർത്താൻ കഴിയുന്നതാണ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലും, തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തം കുമാർ റെഡ്ഡിയും തമ്മിൽ നടത്തിയ ചർച്ചയ്ക്കിടെയാണ് ഇറക്കുമതിയുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.

വില സംബന്ധിച്ച കാര്യങ്ങൾ വരും ദിവസങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥരും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടക്കുന്ന ചർച്ചയിലൂടെ തീരുമാനിക്കും. അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനോടൊപ്പം, ഗുണമേന്മയും ഉറപ്പുവരുത്തുന്നതാണ്. രണ്ട് സംസ്ഥാനങ്ങളിലെയും ഭക്ഷ്യ പൊതുവിതരണ മന്ത്രിമാർക്ക് പുറമേ, സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ.ഡി സജിത്ത് ബാബു, തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണർ ആൻഡ് പ്രിൻസിപ്പൽ സെക്രട്ടറി ഡി.എസ് ചൗഹാൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

Also Read: തണ്ണീർ കൊമ്പന് മയക്കുവെടിയേറ്റത് കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ട് തവണ, കാലിൽ മുറിവുണ്ടായിരുന്നതായും സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button