MalappuramLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വ് കൈ​വ​ശം​ വെ​ച്ച യുവാവിന് 12 വർഷം തടവും പിഴയും

ക​ൽ​പ​ക​ഞ്ചേ​രി ക​റു​ക​ത്താ​ണി ക​ല്ല​ൻ വീ​ട്ടി​ൽ ഇ​ബ്രാ​ഹി​മി​നെ​യാ​ണ് (31) കോടതി ശിക്ഷിച്ചത്

മ​ഞ്ചേ​രി: ക​ഞ്ചാ​വ് കൈ​വ​ശം​ വെ​ച്ച കേ​സി​ൽ പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. ക​ൽ​പ​ക​ഞ്ചേ​രി ക​റു​ക​ത്താ​ണി ക​ല്ല​ൻ വീ​ട്ടി​ൽ ഇ​ബ്രാ​ഹി​മി​നെ​യാ​ണ് (31) കോടതി ശിക്ഷിച്ചത്. മ​ഞ്ചേ​രി എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷ വിധി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണമെന്നും കോടതി വിധിയിൽ പറയുന്നു. തി​രൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. 2021 ജ​നു​വ​രി 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Read Also : മോഷണം പോയ ഫോൺ 250 കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം യുവാവിന് തിരിച്ചു കിട്ടി: ത്രില്ലർ സിനിമ പോലെ ഒരു അനുഭവം

പ്ര​തി താ​മ​സി​ച്ചി​രു​ന്ന തി​രൂ​ർ ത​ങ്ങ​ൾ​സ് റോ​ഡി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സ്, പു​റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന പ്ര​തി​യു​ടെ കാ​ർ എ​ന്നി​വ​യി​ൽ​ നി​ന്നാ​യി 51.5 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തെ​ന്ന കേ​സിലാണ് കോടതി ശിക്ഷ വിധിച്ചത്. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡ് ത​ല​വ​നാ​യ അ​നി​കു​മാ​ർ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്​​പെ​ക്ട​റാ​യി​രു​ന്ന ഒ. ​സ​ജി​ത​യും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ബി. ​സു​മേ​ഷാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​ കുറ്റപത്രം സമർപ്പിച്ചത്. പ്ര​തി റി​മാ​ൻ​ഡി​ലി​രി​ക്കെ​ത്ത​ന്നെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. അ​ബ്ദു​ൽ സ​ത്താ​ർ ത​ലാ​പ്പി​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button