ഇന്റർഫേസിൽ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് യൂസർ ഇന്റർഫേസിൽ പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തുന്നത്. ഇതോടെ, റെക്കമെന്റഡ്, ഫോളോവ്ഡ് ട്വീറ്റുകൾക്കിടയിൽ ലളിതമായി സ്വൈപ്പ് ചെയ്യാൻ സാധിക്കുന്ന സംവിധാനം ലഭിക്കുന്നതാണ്. അതേസമയം, യൂസർ ഇന്റർഫേസിലെ മാറ്റങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുമോ എന്നത് സംബന്ധിച്ച വ്യക്തത ട്വിറ്റർ വരുത്തിയിട്ടില്ല.
പുതിയ മാറ്റങ്ങളുടെ ഭാഗമായി ദൈർഘ്യമേറിയ ട്വീറ്റുകൾ അവതരിപ്പിക്കാൻ മസ്ക് പദ്ധതിയിടുന്നുണ്ട്. രണ്ട് വ്യത്യസ്ഥ രൂപത്തിലുള്ള ട്വീറ്റുകളായിരിക്കും എത്തുക. ഹോം പേജിലെ വലത് വശത്തുള്ള സ്റ്റാർ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് രണ്ട് തരം ട്വീറ്റുകൾ കാണാൻ സാധിക്കുക. ഇവയിൽ ‘ഫോർ യു’ ഓപ്ഷൻ തിരഞ്ഞെടുത്താൽ, റെക്കമെന്റഡ് ട്വീറ്റുകൾ കാണാൻ സാധിക്കും. അതേസമയം, ‘ലേറ്റസ്റ്റ്’ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ഉപയോക്താവ് പിന്തുടരുന്ന അക്കൗണ്ടുകളിലെ പുതിയ ട്വീറ്റുകൾ കാണാൻ കഴിയും. ദൈർഘ്യമേറിയ ട്വീറ്റുകൾ ഫെബ്രുവരി ആദ്യവാരം മുതലാണ് ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങുക.
Post Your Comments