സംസ്ഥാന സ്‌കൂൾ കലോത്സവവും അതിന്റെ ഊട്ടുപുരയിൽ പഴയിടം മോഹനൻ നമ്പൂതിരി തയ്യാറാക്കിയ വെജിറ്റേറിയൻ ഭക്ഷണവും ആണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച. സവർണ്ണ ബ്രാഹ്മണിക്കൽ പാരമ്പര്യം വളർത്തുന്നതാണ് വെജിറ്റേറിയൻ ഭക്ഷണമെന്നും ചിക്കനും മട്ടനുമെല്ലാം കലോത്സവവേദയിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും വാദങ്ങൾ ഉയർന്നു. ഇപ്പോഴിതാ, പല്ല് തേക്കുന്ന പൊടിയിലൂടെ സവർണ ഫാസിസം കയറ്റി വിടുന്ന ആളാണ് കൊളത്താപ്പള്ളി പോതായൻ നമ്പൂതിരിയെന്ന് ബിജെപി നേതാവ് ടിജി മോഹൻദാസ്.
ടിജി മോഹൻദാസിന്റെ കുറിപ്പ് പൂർണ്ണ രൂപം
പല്ല് തേക്കുന്ന പൊടിയിലൂടെ സവർണ ഫാസിസം കയറ്റി വിടുന്ന ആളാണ് കൊളത്താപ്പള്ളി പോതായൻ നമ്പൂതിരി – കെ പി നമ്പൂതിരീസ് ദന്ത ധാവന ചൂർണം! പൽപ്പൊടി എന്ന മലയാളം വാക്കിന് പകരം സംസ്കൃത വാക്ക് ഉപയോഗിക്കുന്നത് കണ്ടോ? ഇതൊക്കെയാണ് upper class brahminical hegemony ?
Leave a Comment