ദുബായ്: ഡി 33 പദ്ധതിയുടെ റോഡ് മാപ്പ് അവലോകനം ചെയ്ത് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വിജയകരമായ സാമ്പത്തിക മാതൃക സ്ഥാപിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. ദുബായുടെ വികസന യാത്രയെ കൂടുതൽ ശക്തിപ്പെടുത്തുന്ന പദ്ധതിയാണ് ഡി 33. 2033 ലാണ് പദ്ധതി യാഥാർഥ്യമാകുക.
ലോകത്തെ പ്രമുഖ 3 നഗരങ്ങളിൽ ഒന്നാകുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അടുത്ത 10 വർഷത്തെ സാമ്പത്തിക അജണ്ട നടപ്പിലാക്കുന്നത് സംബന്ധിച്ച് ശൈഖ് ഹംദാൻ ചർച്ച നടത്തി. ആദ്യ ഘട്ടത്തിൽ ഗ്രീൻ ആൻഡ് സസ്‌റ്റൈനബിൾ ഇൻഡസ്ട്രി പ്ലാൻ ആരംഭിക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ഏറ്റവും മികച്ച ജീവിത നിലവാരം നൽകാനും സഹായിക്കുന്ന ഒരു ആഗോള മാതൃകയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments