കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ ലഹരി വേട്ട. രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന 80 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി.
ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സവാളയും ഉള്ളിയും കയറ്റി വന്ന ലോറിയിൽ ആയിരുന്നു പുകയില ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത്.
കരുനാഗപ്പള്ളി എസിപിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശി തൗഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
ഇന്നലെ പാലക്കാട് ജംഗ്ഷനിലെ റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ 12 കിലോയിൽ അധികം കഞ്ചാവ് പിടികൂടിയിരുന്നു. എക്സൈസും റെയിൽവേ കുറ്റാന്വേഷണ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Post Your Comments