ന്യൂയോർക്ക്: ഡയാന രാജകുമാരിയുടെ വസ്ത്രം ലേലത്തിന്. 1991-ൽ വെയിൽസ് രാജകുമാരിയായിരുന്ന ഡയാന ഔദ്യോഗിക ഛായാചിത്രത്തിൽ ധരിച്ചിരുന്ന പർപ്പിൾ നിറത്തിലുള്ള ഗൗൺ ആണ് ലേലത്തിൽ വെച്ചത്. ലേലത്തിലൂടെ ഗൗണിന് ഒരു കോടിയോളം രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 27-ന് ന്യൂയോർക്കിൽ വെച്ചാണ് ലേലം നടക്കുക.
സ്ട്രാപ് ലെസ്, വെൽവറ്റ് സിൽക് മെറ്റീരിയൽ തുടങ്ങിയവയാണ് ഗൗണിന്റെ പ്രത്യേകതകൾ. 1989-ൽ വിക്ടർ എഡൽസ്റ്റീൻ ആണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഇപ്പോഴും വസ്ത്രം മികച്ച ഗുണനിലവാരത്തോടെയാണ് ഉള്ളതെന്ന് ലേലം നടത്തുന്ന സ്ഥാപനമായ സോത്തെബീസ് അറിയിച്ചു. 1997-ൽ ക്രിസ്റ്റീസ് ചാരിറ്റി ലേലത്തിലേക്ക് ഡയാന രാജകുമാരി 79-ഓളം വസ്ത്രങ്ങൾ സംഭാവന ചെയ്തിരുന്നു.
അതേസമയം, ഡയാന രാജകുമാരി ഒന്നിലധികം തവണ ധരിച്ചിട്ടുള്ള കുരിശിന്റെ ചിഹ്നമുള്ള ഒരു പെൻഡന്റും ലേലത്തിന്റെ ഭാഗമായി വിൽപനയ്ക്ക് വച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ആഭരണ വ്യാപാരിയായിരുന്ന ജെറാഡായിരുന്നു ഈ പെൻഡന്റ് നിർമ്മിച്ചിട്ടുള്ളത്.
Post Your Comments