കഴിഞ്ഞ ഏതാനും വർഷങ്ങളായി സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുകയാണ് ഗവി. ഓരോ വർഷവും നിരവധി ആളുകളാണ് ഗവിയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്. ഇതോടെ, കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് കീഴിലുള്ള ഗവി ടൂർ പാക്കേജ് വൻ ഹിറ്റായിരിക്കുകയാണ്. 2022 ഡിസംബറിൽ പത്തനംതിട്ട ബജറ്റ് ടൂറിസം സെല്ലിനു കീഴിൽ ആരംഭിച്ച ഗവി പാക്കേജിലേക്ക് വിവിധ ജില്ലകളിൽ നിന്ന് ഒട്ടനവധി പേരാണ് എത്തിയത്. വെറും 36 ദിവസം കൊണ്ട് ഗവിയിലേക്കുള്ള 100 ട്രിപ്പുകൾ പൂർത്തിയാക്കിയതോടെ, കെഎസ്ആർടിസിയുടെ വരുമാനവും കുതിച്ചുയർന്നു.
പത്തനംതിട്ട കെഎസ്ആർടിസിയുടെ കണക്ക് അനുസരിച്ച്, 5 ആഴ്ചകൊണ്ട് 36,000 വിനോദസഞ്ചാരികളാണ് ഗവി സന്ദർശിച്ചത്. ഇതോടെ, ഈ പാക്കേജിൽ നിന്നും 3.6 ലക്ഷം രൂപയുടെ വരുമാനം കെഎസ്ആർടിസി ഉണ്ടാക്കിയിട്ടുണ്ട്. പത്തനംതിട്ട കെഎസ്ആർടിസിയിൽ നിന്നും രാവിലെ 6.30, 6.45, 7 എന്നീ സമയത്താണ് ഗവിയിലേക്കുള്ള സർവീസ് ആരംഭിക്കുക. ഓരോ ഡിപ്പോയിൽ നിന്നുള്ള ദൂരത്തിനനുസരിച്ച്, 1,300 രൂപ മുതൽ 2,500 രൂപ വരെ ചാർജ് ഈടാക്കുന്നതാണ്.
Post Your Comments